നാദസ്വരനൃത്ത രൂപങ്ങളുടെ പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമേളയായ യുക്മ ദേശീയകലാമേളയ്ക്ക് മുന്നോടിയായി സംഘടിപ്പിക്കപ്പെടുന്ന യുക്മ റീജിയണല്‍ കലാമേളകള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. ഇന്ന് യുക്മയുടെ ഏററവും കരുത്തുറ്റ റീജിയനും കഴിഞ്ഞ മൂന്ന് പ്രാവശ്യങ്ങളിലായി ദേശീയ കലാമേളയുടെ റീജിയണല്‍ ചാമ്പ്യന്‍മാരുമായ ഈസ്റ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണിലും, യുക്മ കലാമേളകളിലെ കറുത്ത കുതിരകളായ യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണുകളിലും ഇന്ന് റീജിയണ്‍ കലാമേളകള്‍ക്ക് തുടക്കം കുറിക്കുന്നതോടെ യുകെയുടെ കലാ ഹൃദയമൊന്നാകെ യുക്മ കലാമേളകളിലേക്ക് എത്തിച്ചേരുകയാണ്.
യുക്മ യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയന്‍ കലാമേള റീജിയന്‍ പ്രസിഡന്റ് വര്‍ഗീസ് ഡാനിയേലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വച്ച് യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ ഉദ്ഘാടനം ചെയ്യും. റീജിയന്‍ സെക്രട്ടറി അമ്പിളി സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിക്കും. ദേശീയ സമിതിയംഗം സാജന്‍ സത്യന്‍ ആശംസ അര്‍പ്പിക്കും. ട്രഷറര്‍ ജേക്കബ് കളപ്പുരയ്ക്കല്‍ നന്ദിയേകും.വൈകിട്ട് സമാപന സമ്മേളനത്തില്‍ യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് സമ്മാനദാനം നിര്‍വ്വഹിക്കും.
യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ കലാമേള യുക്മ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. റീജിയണല്‍ പ്രസിഡന്റ് ജോര്‍ജ് തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ സെക്രട്ടറി പീറ്റര്‍ ജോസഫ് സ്വാഗതം ആശംസിക്കുകയും, നാഷണല്‍ ട്രഷറര്‍ ഡിക്‌സ് ജോര്‍ജ്, ജോയിന്റ് സെക്രട്ടറി സ്മിതാ തോട്ടം,ദേശീയ സമിതിയംഗങ്ങളായ ജയകുമാര്‍ നായര്‍, ടിറ്റോ തോമസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. റീജിയണല്‍ ട്രഷറര്‍ അഡ്വ.ജോബി പുതുകുളങ്ങര നന്ദിയേകും.
ഇന്ന് കലാമേളകള്‍ നടക്കുന്ന രണ്ട് റീജിയണുകളിലും മത്സരാര്‍ത്ഥികളുടെ എണ്ണം കൂടുതലായതിനാല്‍ നാല് സ്റ്റേജുകളിലായിട്ടാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. മത്സരാര്‍ത്ഥികള്‍ കൃത്യസമത്ത് തന്നെ എത്തിച്ചേര്‍ന്ന് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് അതാത് വേദികളില്‍ എത്തിച്ചേരണമെന്ന് സംഘാടകള്‍ അറിയിച്ചു.
കേരളത്തിലെ സ്‌കൂള്‍ യുവജനോല്‍സവങ്ങളെ അതേപടി പകര്‍ത്തി യുകെയിലെ പ്രവാസ ജീവിതത്തിന് നിറം പിടിപ്പിക്കാന്‍ സംഘടിപ്പിച്ച് വരുന്ന യുക്മ കലാമേള പതിനഞ്ച് വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ ചരിത്രം കുറിക്കുയും ചരിത്രം തിരുത്തിക്കുറിക്കുകയുമാണ് ഓരോ വര്‍ഷവും സംഘടിപ്പിക്കുന്ന യുക്മ കലാമേളകള്‍. ഓരോ വര്‍ഷവും നടക്കുന്ന കലാമേളകള്‍ക്ക് ശേഷം നടക്കുന്ന കലാമേളയുടെ അലോകന യോഗങ്ങളില്‍ നടക്കുന്ന കൃത്യമായ വിലയിരുത്തലുകളില്‍ വന്ന പോരായ്മകള്‍ വിലയിരുത്തി പരിഹരിച്ചാണ് അടുത്ത വര്‍ഷത്തെ കലാമേള നിയമാവലി തയ്യാറാക്കുന്നത്. അതിനാല്‍ തന്നെ ഓരോ വര്‍ഷവും കലാമേളകളുടെ നിലവാരം കൂടുതല്‍ കൂടുതല്‍ ഉയരുകയും മത്സരം കൂടുതല്‍ കടുത്തതാവുകയും ചെയ്യുന്നതായിട്ടാണ് കണ്ടുവരുന്നത്.
യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണില്‍ കി സമാപന സമ്മേളനത്തില്‍ യുക്മ നാഷണല്‍ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ സമ്മാനദാനം നിര്‍വഹിക്കും. കാണികളില്‍ നിന്നും എന്‍ട്രി ഫീസ് കഴിഞ്ഞ വര്‍ഷത്തെ തുക തന്നെയാണ് ഈ വര്‍ഷവും മേടിക്കുന്നതെന്ന് ട്രഷറര്‍ ജോബി പുതുകുളങ്ങര, ജോയിന്റ് ട്രഷറര്‍ ലുയിസ് മേനാചേരി എന്നിവര്‍ അറിയിച്ചു. വേദികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ട മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കലാമേള കോര്‍ഡിനേറ്റര്‍ ഷാജില്‍ തോമസ് അറിയിച്ചു. നാലു വേദികളിലായി നടത്തപ്പെടുന്ന കലാമേളക്ക് വേണ്ട എല്ലാ ക്രമീകരണങ്ങളും ഏകോപിപ്പിച്ച് വിജയിപ്പിക്കുന്നതിനായി ഒരു ടീം തന്നെ തയ്യാറായി കഴിഞ്ഞു. റീജിയണിലെ അംഗ അസോസിയേഷനുകളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ കലാമേളക്ക് വേണ്ടിയുള്ള പരിശീലനം പൂര്‍ത്തിയാക്കി ഇന്ന് വേദിയിലെത്തുന്നു.
യുക്മ ദേശീയ കലാമേള കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന കലാമേളയും മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കലാമേളയാണ്. കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി യുക്മ പ്രവര്‍ത്തകരുടെ ഒരു വലിയ സംഘം തന്നെ കലാമേളക്ക് പിന്നില്‍ അണിനിരക്കും. യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കലാമേള വന്‍ വിജയമാക്കുന്നതിന് എല്ലാ സഹായ സഹകരണങ്ങളും സംഘടനാ അംഗ അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, യുക്മ പ്രതിനിധികള്‍ എന്നിവരുടെ ഭാഗത്തുനിന്നും ലഭിക്കുന്നുണ്ട്. യുക്മ റീജിയണല്‍ കലാമേളയുടെ നടത്തിപ്പിനായി സ്വാഗത കമ്മിറ്റി അംഗങ്ങളായ മിഡ്ലാന്‍ഡ്‌സ് റീജിയണല്‍ സെക്രട്ടറി പീറ്റര്‍ ജോസഫ്, വൈസ്പ്രസിഡന്റുമാരായ സിബു ജോസഫ് ,ആനി കുര്യന്‍, ജോയിന്‍ സെക്രട്ടറിമാരായ ജോണ്‍ എബ്രഹാം, സിനി ആന്റോ, ചാരിറ്റി കോര്‍ഡിനേറ്റര്‍ ജോര്‍ജ് മാത്യു, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ സെന്‍സ് ജോസ് എന്നിവരും സി കെ സി പ്രസിഡന്റ് ബിജു യോഹന്നാന്റെ നേതൃത്വത്തില്‍ ഉള്ള കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നു.
രണ്ട് റീജിയണുകളിലും നടക്കുന്ന കലാമേളയില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് യുക്മ ദേശീയ സമിതി വിജയാശംസകള്‍ നേരുകയാണ്. കൂടാതെ കലാമേളകള്‍ സ്‌പോണ്‍സര്‍ ചെയ്തു സഹായിച്ചുകൊണ്ടിരിക്കുന്ന എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കും നന്ദി പറയുന്നു. കലാമേള വേദികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
മിഡ്‌ലാന്‍ഡ്‌സ് വേദിയുടെ വിലാസം:-
Cardinal Wiseman School.
Potters Green.
Coventry CV2 2AJ
യോര്‍ക് ഷെയര്‍ വേദിയുടെ വിലാസം:-
St. Pius X Catholic High Schoo[,
Wathwood Road,
Wath Upon Dearne,
Rotherham,
S63 7PQ.
അലക്‌സ് വര്‍ഗീസ്
(യുക്മ നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)