CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 34 Minutes 5 Seconds Ago
Breaking Now

യാക്കോബായ സുറിയാനി സഭ യുകെയുടെ പുതിയ ഭദ്രാസന കൗണ്‍സില്‍ നിലവില്‍ വന്നു

യാക്കോബായ സുറിയാനി സഭ യുകെ 2024-26 വര്‍ഷത്തേക്കുള്ള പുതിയ ഭദ്രാസന കൗണ്‍സില്‍ നിലവില്‍ വന്നു. ബിര്‍മിഹാം സെന്റ് ജോര്‍ജ് ഇടവക പള്ളിയില്‍ വച്ച് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക് മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ മഹനീയ അദ്ധ്യക്ഷതയില്‍ നടന്ന ഭദ്രാസന പള്ളിപ്രതിപുരുഷയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ഭദ്രാസന സെക്രട്ടറി ആയി ബഹു അബിന്‍ ഊന്നുകല്ലിങ്കല്‍ കശീശ്ശയും ഭദ്രാസന ട്രഷറര്‍ ആയി ശ്രീ ഷിബി ചേപ്പനത്തും വീണ്ടും ചുമതലയേറ്റു.

ഭദ്രാസന വൈസ് പ്രസിഡണ്ടായി ബഹു എല്‍ദോസ് കൗങ്ങംപിള്ളില്‍ കശീശ്ശയും ജോയിന്റ് സെക്രട്ടറി ആയി ശ്രീ ബിജോയി ഏലിയാസും തിരഞ്ഞെടുത്തു. പുതുക്കിയ ഭദ്രാസന ബൈലോ പ്രകാരം യുകെ മേഖലയെ ആറു സോണുകളായി തിരിച്ച് 12 കൗണ്‍സിലര്‍മാരും 4 ഭക്ത സംഘടന വൈസ് പ്രസിഡന്റ്റുമാരും ഉള്‍പ്പെട്ട 25 അംഗ കൗണ്‍സിലാണ് അഭിവന്ദ്യ തിരുമേനി അംഗീകരിച്ച് രൂപം നല്കിയിരിക്കുന്നത്.

ഭദ്രാസന ആസ്ഥാനം എന്ന ആവശ്യം മുറുകെ പിടിച്ചു കൊണ്ട് ആത്മീയമായും ഭൗതികമായും ഭദ്രാസനത്തിന്റെ ഉയര്‍ച്ചയെ മുന്‍നിര്‍ത്തിയുള്ള കാര്യങ്ങള്‍ പള്ളിപ്രതിപുരുഷയോഗത്തില്‍ ചര്‍ച്ച ചെയ്യുകയും നടപ്പിലാക്കാനും യോഗം തീരുമാനിച്ചു.

 

വാര്‍ത്ത അയച്ചത് വിജി കെ പി

 

 




കൂടുതല്‍വാര്‍ത്തകള്‍.