CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 15 Seconds Ago
Breaking Now

വി എ അരുണ്‍ കുമാറിന് ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ നിയമനത്തിനുള്ള യോഗ്യതയില്ല; ഹൈക്കോടതിയില്‍ സത്യവാങ്മൂലം

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പരാമര്‍ശം

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാറിന് ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ നിയമനത്തിനുള്ള മിനിമം യോഗ്യതയില്ലെന്ന് എഐസിടിഇ സ്റ്റാന്‍ഡിങ് കൗണ്‍സല്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പരാമര്‍ശം. 2010ലേയും 2019ലേയും ഓഫീസ് ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ഐ എച്ച് ആര്‍ഡി ഡയറക്ടര്‍ക്ക് വേണ്ട യോഗ്യത നിശ്ചയിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിലുണ്ട്. വിദ്യാഭ്യാസ യോഗ്യതയും നിശ്ചിത വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് നിയമനത്തിനുളള പ്രധാന മാനദണ്ഡം. എന്നാല്‍ അരുണ്‍കുമാറിന് ഇത് ഇല്ലാത്തതാണ് തിരിച്ചടിയായത്

തിരുവനന്തപുരത്ത് നടന്ന അഭിമുഖത്തില്‍ അരുണ്‍ കുമാര്‍ പങ്കെടുത്തിരുന്നു. കൂടാതെ അഞ്ചുപേരും പങ്കെടുത്തിരുന്നു. 10 പേരായിരുന്നു അപേക്ഷകരായുണ്ടായിരുന്നത്. അരുണ്‍കുമാര്‍ ഒഴികെ അഭിമുഖത്തില്‍ പങ്കെടുത്തവരെല്ലാം തന്നെ ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള വിവിധ എന്‍ജിനീയറിങ് കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരായും സീനിയര്‍ പ്രൊഫസര്‍മാരായും സേവനം അനുഷ്ഠിച്ചവരാണ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.