CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 49 Minutes 32 Seconds Ago
Breaking Now

അര മില്ല്യണ്‍ ജനങ്ങള്‍ക്ക് ശമ്പളവര്‍ദ്ധന; നന്ദി പറയേണ്ടത് റിയല്‍ ലിവിംഗ് വേജ് മാറ്റങ്ങള്‍ക്ക്; മണിക്കൂറില്‍ 60 പെന്‍സ് വീതം വര്‍ദ്ധിക്കും; ലണ്ടനില്‍ 70 പെന്‍സും; വോളണ്ടറി നിരക്ക് മണിക്കൂറില്‍ 12.60 പൗണ്ടിലെത്തും

റിയല്‍ ലിവിംഗ് വേജ് ലഭിക്കുന്ന ഫുള്‍ടൈം ജോലിക്കാര്‍ക്ക് വര്‍ഷത്തില്‍ 2262 പൗണ്ടിലേറെ അധികം ലഭിക്കും

ബ്രിട്ടനിലെ അര മില്ല്യണോളം ജോലിക്കാര്‍ക്ക് ശമ്പളവര്‍ദ്ധന. റിയല്‍ ലിവിംഗ് വേജ് മണിക്കൂറില്‍ 60 പെന്‍സ് വര്‍ദ്ധിക്കുന്നതോടെയാണ് ഇത് സാധ്യമാകുന്നത്. ലണ്ടനിലെ ജോലിക്കാര്‍ക്ക് 70 പെന്‍സാണ് വര്‍ദ്ധന. 

ഇതോടെ വോളണ്ടറി നിരക്ക് മണിക്കൂറില്‍ 12.60 പൗണ്ടായും, ലണ്ടനില്‍ 13.85 പൗണ്ടായും ഉയരും. നിലവിലെ ജോലിക്കാര്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ട മിനിമം തുക, ദേശീയ ലിവിംഗ് വേജ് 21 വയസ്സിന് മുകളില്‍ 11.44 പൗണ്ടാണ്. 18 മുതല്‍ 20 വയസ്സ് വരെയുള്ളവര്‍ക്ക് 8.60 പൗണ്ടുമാണ് നിരക്ക്, Workers set for pay rise as Real Living Wage rates increase

റിയല്‍ ലിവിംഗ് വേജ് നടപ്പാക്കണമെന്ന് ഇത്തരത്തില്‍ നിര്‍ബന്ധമില്ല. ലിവിംഗ് വേജ് ഫൗണ്ടേഷന്‍ ജീവിതച്ചെലവ് അനുസരിച്ച് കണക്കാക്കുന്നതാണ് ഈ നിരക്ക്. ഐകിയ, ലഷ്, ലിവര്‍പൂള്‍, ചെല്‍സി ഫുട്‌ബോള്‍ ക്ലബുകള്‍ തുടങ്ങിയ 15,000 യുകെ ബിസിനസ്സുകള്‍ നിലവില്‍ റിയല്‍ ലിവിംഗ് വേജ് നല്‍കുന്നുണ്ട്. 

നിലവില്‍ ഗവണ്‍മെന്റ് ഉറപ്പ് പറയുന്ന നിരക്കിനേക്കാള്‍ റിയല്‍ ലിവിംഗ് വേജ് ലഭിക്കുന്ന ഫുള്‍ടൈം ജോലിക്കാര്‍ക്ക് വര്‍ഷത്തില്‍ 2262 പൗണ്ടിലേറെ അധികം ലഭിക്കും. ഈ നിരക്കില്‍ ശമ്പളം നല്‍കാന്‍ സമ്മതിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് ഇത് വര്‍ദ്ധിപ്പിക്കാന്‍ മേയ് 1 വരെ സമയമുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.