CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 58 Seconds Ago
Breaking Now

എന്‍എച്ച്എസിനെ 'മടിയന്‍മാരുടെ' പട്ടിക പുറത്തുവിട്ട് നാറ്റിക്കും; മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന എന്‍എച്ച്എസ് മാനേജര്‍മാര്‍ക്ക് പുറത്തേക്കുള്ള വാതില്‍ തുറന്നിടും; അടിമുടി പരിഷ്‌കാരങ്ങളുമായി ഹെല്‍ത്ത് സ്ട്രീറ്റിംഗ്; പണിയെടുക്കാന്‍ ബുദ്ധിമുട്ടുള്ളവരെ വെച്ചുപൊറുപ്പിക്കില്ല

ഫിനാന്‍സ്, സേവനങ്ങളുടെ ഡെലിവെറി, പരിചരണം ലഭിക്കാനുള്ള രോഗികളുടെ എളുപ്പം, നേതൃത്വത്തിന്റെ മത്സരക്ഷമത എന്നീ വിഷയങ്ങള്‍ ആസ്പദമാക്കിയാകും ട്രസ്റ്റുകള്‍ക്ക് റാങ്ക് നല്‍കുക

എന്‍എച്ച്എസിനെ ഏത് വിധേനയും മെച്ചപ്പെടുത്തിയെടുക്കാനുള്ള പ്രയത്‌നത്തിലാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. മുന്‍പുള്ള ഹെല്‍ത്ത് സെക്രട്ടറിമാര്‍ കൊണ്ടുപിടിച്ച് പണിയെടുത്തിട്ടും പരാജയപ്പെട്ട വിഷയം നടപ്പാക്കിയെടുക്കുമെന്ന ദൃഢനിശ്ചയത്തിലാണ് സ്ട്രീറ്റിംഗ്. എന്‍എച്ച്എസിന് പണം ഒഴുക്കിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും, അടിസ്ഥാനപരമായ പ്രവര്‍ത്തനരീതിയില്‍ തന്നെ മാറ്റം വേണമെന്നും ഇദ്ദേഹത്തിന് ബോധ്യമുണ്ട്. 

അതിനൊത്ത് മാറ്റങ്ങള്‍ നടപ്പാക്കാനാണ് വെസ് സ്ട്രീറ്റിംഗ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി സേവനം നല്‍കുന്നതില്‍ പരാജയപ്പെടുന്ന ആശുപത്രികളുടെ പട്ടിക തയ്യാറാക്കി പുറത്തുവിടുമെന്ന് സ്ട്രീറ്റിംഗ് പ്രഖ്യാപിക്കുന്നു. കൂടാതെ മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന എന്‍എച്ച്എസ് മാനേജര്‍മാരെ പുറത്താക്കാനുള്ള നീക്കവും അദ്ദേഹം വ്യക്തമാക്കി. Wes Streeting: I will outdo Blair to clear NHS backlog

പരാജയപ്പെടുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്ന പരിപാടിക്ക് അവസാനം കുറിയ്ക്കുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി ഹെല്‍ത്ത് മേധാവികളെ അറിയിക്കുക. മോശം പ്രകടനം നേരിടാനുള്ള നടപടികളുടെ ഭാഗമായാണ് കര്‍ശനമായ വെട്ടിനിരത്തലും ഉണ്ടാകുക. ഒരു തരത്തിലുള്ള മുന്‍ധാരണയും ഇല്ലാത്ത വിധത്തില്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് രാജ്യത്തെ ട്രസ്റ്റുകളില്‍ റിവ്യൂ നടത്തും. ഇതിന്റെ ഫലം പരസ്യപ്പെടുത്തുകയും, പതിവായി അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യും. 

ഫിനാന്‍സ്, സേവനങ്ങളുടെ ഡെലിവെറി, പരിചരണം ലഭിക്കാനുള്ള രോഗികളുടെ എളുപ്പം, നേതൃത്വത്തിന്റെ മത്സരക്ഷമത എന്നീ വിഷയങ്ങള്‍ ആസ്പദമാക്കിയാകും ട്രസ്റ്റുകള്‍ക്ക് റാങ്ക് നല്‍കുക. പദ്ധതികള്‍ പ്രകാരം പതിവായി പരാജയപ്പെടുന്ന മാനേജര്‍മാരെ മാറ്റുകയും, ധനകാര്യ വീഴ്ചകള്‍ വരുത്തുകയും, രോഗികള്‍ക്ക് മോശം പരിചരണം നല്‍കുകയും ചെയ്യുന്ന ട്രസ്റ്റുകളിലേക്ക് ടീമുകളെ അയയ്ക്കുകയും ചെയ്യും. 




കൂടുതല്‍വാര്‍ത്തകള്‍.