CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 24 Minutes 2 Seconds Ago
Breaking Now

ജനങ്ങളുടെ മരിക്കാനുള്ള മോഹം നടപ്പാക്കി കൊടുക്കാന്‍ ബ്രിട്ടന്‍; പുതിയ അസിസ്റ്റഡ് ഡയിംഗ് ബില്‍ ഉപയോഗിച്ച് പ്രതിവര്‍ഷം നൂറുകണക്കിന് പേര്‍ ജീവിതം അവസാനിപ്പിക്കും; നിയമത്തിലെ അപകടകരമായ പഴുതുകളില്‍ ആശങ്കയുമായി വിമര്‍ശകര്‍

38 പേജുള്ള ടെര്‍മിനലി ഇല്‍ അഡല്‍റ്റ്‌സ് ബില്‍ പ്രസിദ്ധീകരിച്ചതോടെയാണ് ആശങ്ക ഉയര്‍ന്നത്

ബ്രിട്ടനില്‍ ദയാവധം നിയമമായി മാറിയാല്‍ പ്രതിവര്‍ഷം നൂറുകണക്കിന് പേര്‍ സ്വയം ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനം കൈക്കൊള്ളുമെന്ന് പ്രവചനം. നിര്‍ദ്ദിഷ്ട നിയമത്തിലെ അപകടകരമായ പഴുതുകള്‍ സംബന്ധിച്ച് ആശങ്ക ഉയര്‍ത്തിക്കൊണ്ടാണ് വിമര്‍ശകര്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. 

ആറ് മാസത്തില്‍ താഴെ ജീവിക്കാന്‍ സാധ്യതയുള്ള ഗുരുതര രോഗബാധിരായ ആയിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് മരിക്കാനായി സഹായം തേടുകയെന്നാണ് ക്യാംപെയിനര്‍മാര്‍ വാദിക്കുന്നത്. എന്നാല്‍ നൂറുകണക്കിന് പേര്‍ മാത്രമാകും ഇതിന് സഹായം തേടുകയെന്നാണ് ബില്‍ അവതരിപ്പിച്ച ലേബര്‍ എംപി കിം ലീഡ്ബീറ്റര്‍ പറയുന്നത്. New UK bill aims to legalize assisted dying for people who are terminally  ill

അപേക്ഷകള്‍ അംഗീകരിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് പണം നല്‍കില്ലെന്നും, ഹൈക്കോടതി ജഡ്ജിമാര്‍ നടപടിയെ ചോദ്യം ചെയ്യുകയും ചെയ്ത ശേഷമാണ് മരണത്തിലേക്ക് നയിക്കുന്ന ഇഞ്ചക്ഷന്‍ നല്‍കുകയെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തുന്നുണ്ടെങ്കിലും ഈ നിയമം പാര്‍ലമെന്റില്‍ വോട്ട് ചെയ്ത് നടപ്പാക്കുന്നതില്‍ ആശങ്കകള്‍ ബാക്കിയാണ്. UK parliament to consider assisted dying law this month | Health News | Al  Jazeera

38 പേജുള്ള ടെര്‍മിനലി ഇല്‍ അഡല്‍റ്റ്‌സ് ബില്‍ പ്രസിദ്ധീകരിച്ചതോടെയാണ് ആശങ്ക ഉയര്‍ന്നത്. ഡോക്ടര്‍മാര്‍ക്ക് രോഗികളുമായി ഇക്കാര്യത്തില്‍ നേരിട്ട് സംസാരിക്കാന്‍ ബില്‍ അനുമതി നല്‍കുന്നതും, മരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങള്‍ക്ക് അനുകൂലമായി ഏതെങ്കിലും ഡോക്ടറുടെ ഒപ്പ് സംഘടിപ്പിക്കാന്‍ പല സ്ഥലങ്ങളില്‍ പോകാമെന്നതും പ്രശ്‌നങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.