CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 52 Seconds Ago
Breaking Now

മോഷണ കേസില്‍ അറസ്റ്റിലായ സന്തോഷ് സെല്‍വം കുറുവ സംഘത്തിലെ അംഗം, പ്രതിയുടെ നെഞ്ചില്‍ പച്ച കുത്തിയത് നിര്‍ണ്ണായകമായി

ഇന്നലെ മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

മണ്ണഞ്ചേരിയിലെ മോഷണ കേസില്‍ അറസ്റ്റിലായ കുറുവ സംഘത്തില്‍പ്പെട്ട സന്തോഷ് സെല്‍വത്തെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണസംഘം. സന്തോഷ് കുറുവ സംഘത്തിലെ അംഗമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു, സംഘത്തെ പറ്റി കൂടുതല്‍ അറിയാന്‍ ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നത് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇന്ന് അന്വേഷണസംഘം കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. ഇന്നലെ മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പ്രതിയുടെ നെഞ്ചില്‍ ഉണ്ടായിരുന്ന പച്ച കുത്തലാണ് അന്വേഷണ സംഘത്തിന് ഇയാളെ പിടികൂടാന്‍ സഹായമായത്. കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കുറുവ സംഘത്തില്‍പ്പെട്ട 14 പേരാണ് മോഷണങ്ങള്‍ക്ക് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേരളത്തില്‍ 8 കേസുക്കള്‍ ഉള്‍പ്പടെ 30 ഓളം കേസുകളില്‍ ഇയാള്‍ പ്രതിയാണ്.

സന്തോഷില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളില്‍ നിന്നും ഇവരെ കൂടി പിടികൂടാന്‍ കഴിയുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. ആലപ്പുഴ ഡിവൈഎസ്പി എം ആര്‍ മധു ബാബുവിന്റെ നേതൃത്വത്തില്‍ ഏഴ് അംഗ സ്‌പെഷ്യല്‍ സ്‌ക്വാഡ് ആണ് കുറുവ മോഷണക്കേസ് അന്വേഷിക്കുന്നത്. അതേസമയം സന്തോഷിനൊപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല. ഇയാള്‍ക്ക് കുറുവ സംഘവുമായുള്ള ബന്ധത്തെപ്പറ്റി പൊലീസ് അന്വേഷിച്ചുവരികയാണ്. എറണാകുളം പറവൂരില്‍ നടന്ന മോഷണ ശ്രമങ്ങള്‍ക്ക് പിന്നില്‍ കുറവ സംഘം തന്നെയാണോ എന്നും പരിശോധിക്കുകയാണ് പൊലീസ്.

 




കൂടുതല്‍വാര്‍ത്തകള്‍.