CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 43 Seconds Ago
Breaking Now

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തില്‍ ദുരൂഹത ; ആശുപത്രിയിലെത്തിക്കാന്‍ വൈകി

ഒന്നര മണിക്കൂറോളം ജനറല്‍ ആശുപത്രിയില്‍ അമ്മുവിനെ കിടത്തി.

പത്തനംതിട്ടയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തില്‍ അടിമുടി ദുരൂഹത ആരോപിച്ച് കുടുംബം. തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും കാല് വേദനിക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്ന് വിളിച്ചെന്നും അമ്മ പറഞ്ഞു. സൗകര്യങ്ങളൊന്നുമില്ലത്ത ഒരു ആംബുലന്‍സിലാണ് മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും അമ്മ ആരോപിക്കുന്നു.

അമ്മുവിന്റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ആശുപത്രിയിലെ ദൃക്‌സാക്ഷി സരിനും രംഗത്തുവന്നു. ഒന്നര മണിക്കൂറോളം ജനറല്‍ ആശുപത്രിയില്‍ അമ്മുവിനെ കിടത്തി. മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനും ശ്രമിച്ചില്ല. കൂടെ വന്ന സൃഹുത്തുക്കളോട് ചോദിച്ചപ്പോള്‍ ആരും വ്യക്തമായി മറുപടി പറഞ്ഞില്ല. എന്താണ് ചികിത്സ കൊടുക്കാത്തത് എന്ന് സഹികെട്ട് താന്‍ ചോദിച്ചപ്പോള്‍ കോട്ടയത്തേക്ക് റഫര്‍ ചെയ്തിരിക്കുകയാണെന്നായിരുന്നു മറുപടി എന്നും സരിന്‍ പറഞ്ഞു.

അമ്മു കെട്ടിടത്തില്‍ നിന്ന് വീണു എന്ന് വിദ്യാര്‍ത്ഥികള്‍ തന്നെ വിളിച്ചുപറഞ്ഞത് നാലരയ്ക്കാണെന്ന് ക്ളാസ് ടീച്ചര്‍ സബിതാ ഖാനും പറഞ്ഞു. നിലവില്‍ അമ്മുവിന്റെ മരണത്തില്‍ അന്വേഷണത്തിന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണം നടത്താന്‍ ആരോഗ്യ സര്‍വകലാശാലയ്ക്കാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥിനിയായ തിരുവനന്തപുരം സ്വദേശി അമ്മു എസ് സജീവ് (22) വെള്ളിയാഴ്ചയാണ് താഴേവെട്ടിപ്പുറത്തുള്ള സ്വകാര്യ വനിതാ ഹോസ്റ്റലിന്റെ മുകളില്‍ നിന്ന് ചാടി മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികളില്‍ നിന്നും മാനസിക പീഡനമുണ്ടായെന്നും സഹോദരന്‍ പറഞ്ഞിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.