CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 13 Seconds Ago
Breaking Now

ജിഫ്രി തങ്ങളെ സന്ദര്‍ശിച്ച് സന്ദീപ് വാര്യര്‍; ഭരണഘടനയുടെ പകര്‍പ്പ് കൈമാറി

മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദീപിന്റെ സന്ദര്‍ശനം എന്നാണ് ജിഫ്രി തങ്ങള്‍ പ്രതികരിച്ചത്.

സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യര്‍. ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി സന്ദീപ് ജിഫ്രി തങ്ങള്‍ക്ക് കൈമാറി. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസ് നിലപാടാണ് ഇതിലൂടെ പറയാനാഗ്രഹിക്കുന്നത്. തന്റെ നിലപാട് ഭരണഘടയ്ക്കൊപ്പമാണെന്ന വിനീതമായ പ്രഖ്യാപനം കൂടിയാണിതെന്നും സന്ദീപ് പറഞ്ഞു. മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദീപിന്റെ സന്ദര്‍ശനം എന്നാണ് ജിഫ്രി തങ്ങള്‍ പ്രതികരിച്ചത്.

'ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി തങ്ങള്‍ക്ക് നല്‍കുക എന്നത് വലിയ ആഗ്രഹമായിരുന്നു. ഈ രാജ്യത്തെ മുഴുവന്‍ പൗരന്മാരും പിന്തുടരേണ്ടതാണ് ഭരണഘടന. ഭരണഘടനയുടെ മൂല്യങ്ങള്‍ക്കെതിരായി നിലകൊള്ളുന്ന ഒരു സമീപനം നിലവില്‍ രാജ്യത്തുണ്ട്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസ് നിലപാടാണ് പറയാനാഗ്രഹിക്കുന്നത്. എന്റെ നിലപാട് ഭരണഘടയ്ക്കൊപ്പമാണെന്ന വിനീതമായ പ്രഖ്യാപനം കൂടിയാണിത്' എന്നും പറഞ്ഞ സന്ദീപ്, സന്ദര്‍ശനത്തെ രാഷ്ട്രീയവിവാദം ആക്കേണ്ടതില്ല എന്നും പ്രതികരിച്ചു.

സമസ്തയോടും തങ്ങളോടും അങ്ങേയറ്റം ആദരവുണ്ട്. ആത്മീയരംഗത്തെ സൂര്യ തേജസ്സാണ് സമസ്ത. ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു തങ്ങളെ കാണുക എന്നത്. സമസ്തയുടെ സംഭാവനകള്‍ കേരള ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്നവയാണെന്നും സന്ദീപ് കൂട്ടിക്കിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.