അസമീസ് വ്‌ലോഗറായ പെണ്‍കുട്ടിയെ അപ്പാര്‍ട്ട്‌മെന്റില്‍ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ കാമുകനും കണ്ണൂര്‍ സ്വദേശിയുമായ ആരവ് ഹനോയിയെ കണ്ടെത്താനാകാതെ പൊലീസ്. ബംഗളൂരു നഗരം കേന്ദ്രീകരിച്ചും ആരവ് പോകാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടക്കുന്നത്. രണ്ട് അന്വേഷണ സംഘങ്ങളാണ് ആരവിനായി തിരച്ചില്‍ നടത്തുന്നത്.
ആറുമാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. മായ ഇതു സഹോദരിയോട് പറഞ്ഞിരുന്നു. ആരവുമായി മായ മണിക്കൂറുകള്‍ കോളുകള്‍ വഴിയും ചാറ്റുകള്‍ വഴിയും സംസാരിച്ചിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചില സമയത്ത് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളില്‍ വ്യക്തമാണ്. അഭിപ്രായ ഭിന്നതയാകാം കൊലയിലേക്ക് നയിച്ചത്. മായയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
ആരവിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.