CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 15 Minutes 39 Seconds Ago
Breaking Now

അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ് കോടതി ഇന്നു പരിഗണിക്കും ; എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൊലീസ് അധിക സുരക്ഷ ഒരുക്കി

കേസില്‍ ഒക്ടോബറില്‍ പ്രാരംഭ വാദം തുടങ്ങാനിരിക്കുകയായിരുന്നു.

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ് കോടതി ഇന്നു പരിഗണിക്കും. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസ് ആയതിനാല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൊലീസ് അധിക സുരക്ഷ ഒരുക്കിയിട്ടുണ്ട്.

കേസില്‍ ഒക്ടോബറില്‍ പ്രാരംഭ വാദം തുടങ്ങാനിരിക്കുകയായിരുന്നു. എന്നാല്‍, ഹൈക്കോടതി നിര്‍ദേശപ്രകാരം പ്രോസിക്യൂഷന്‍ പുനഃസൃഷ്ടിച്ച രേഖകള്‍ ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ച് പ്രതിഭാഗം ആ ഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിച്ചു.

രേഖകള്‍ നേരത്തേ നല്‍കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. രേഖകളെല്ലാം കൃത്യമായി നല്‍കിയിട്ടുണ്ടെന്ന് നിരീക്ഷിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നതും അപേക്ഷ തീര്‍പ്പാക്കുന്നതും ഡിസംബറിലേക്ക് മാറ്റുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് ഹാജരാകും.

 




കൂടുതല്‍വാര്‍ത്തകള്‍.