CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 24 Minutes 40 Seconds Ago
Breaking Now

ഭാര്യവീട്ടിലെത്തിയ യുവാവിനെ ബന്ധുക്കള്‍ മര്‍ദ്ദിച്ചുവെന്ന് ആരോപണം; കുഴഞ്ഞുവീണ യുവാവ് മരിച്ചു

വിഷ്ണുവിന്റെ കുടുംബം നല്‍കിയ പരാതിയില്‍ തൃക്കന്നപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദ്ദനമേറ്റ് മരിച്ചെന്ന് ആരോപണം. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ്(34) മരിച്ചത്. ഭാര്യ വീട്ടിലെത്തിയ വിഷ്ണുവിനെ ബന്ധുക്കള്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് കുഴഞ്ഞു വീണ് മരിച്ചുവെന്നുമാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മര്‍ദ്ദിച്ച് കൊന്നതാണെന്ന് വിഷ്ണുവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

വിഷ്ണുവിന്റെ കുടുംബം നല്‍കിയ പരാതിയില്‍ തൃക്കന്നപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഒന്നര വര്‍ഷമായി ഭാര്യ ആതിരയുമായി പിണങ്ങി താമസിക്കുകയാണ് വിഷ്ണു. നാല് വയസുള്ള ഒരു മകനുണ്ട്. മകനെ ഏല്‍പ്പിക്കാന്‍ ഭാര്യവീട്ടില്‍ എത്തിയതായിരുന്നു വിഷ്ണു. ഇതിനിടയില്‍ ഭാര്യയുമായി ആദ്യം തര്‍ക്കമുണ്ടായി. പിന്നീട് ഭാര്യയുടെ ബന്ധുക്കളുള്‍പ്പെടെ ഇടപെട്ട് വിഷ്ണുവിനെ മര്‍ദ്ദിച്ചുവെന്നാണ് കുടുബത്തിന്റെ ആരോപണം.

മര്‍ദ്ദനമേറ്റ് കുഴഞ്ഞുവീണ വിഷ്ണുവിനെ കായംകുളം ജില്ലാ താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അവിടെവെച്ച് മരണം സംഭവിക്കുകയായിരുന്നു. പിന്നാലെയാണ് വിഷ്ണുവിന്റെ കുടുംബം പരാതി നല്‍കിയത്. വിഷ്ണു ഹൃദ്രോഗിയാണ്. നിലവില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.