CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 28 Minutes 28 Seconds Ago
Breaking Now

ഒറ്റയ്ക്കിരുന്ന് പഠിച്ച് നീറ്റ് പരീക്ഷ മറികടന്നു, ഡോക്ടറാകാനുള്ള വലിയ ആഗ്രഹത്തില്‍ മുന്നോട്ട് പോയ മുഹമ്മദിനോട് വിധി ക്രൂരത കാട്ടി

പ്ലസ് ടു വരെ വിദേശത്തായിരുന്നു ജബ്ബാര്‍ പഠനം നടത്തിയിരുന്നത്

പലരും കഠിനമായ പരിശീലനത്തിലൂടെ നീറ്റ് നേടിയെടുക്കുമ്പോള്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ നീറ്റ് പരീക്ഷ മറികടന്നത് ഒറ്റയ്ക്ക് പഠിച്ചാണ്. അത്തരത്തില്‍ കഠിന പരിശ്രമത്തിലൂടെ നേടിയെടുത്ത മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനാകാതെയാണ് അബ്ദുല്‍ ജബ്ബാര്‍ യാത്രയായത്. ആലപ്പുഴ കളര്‍ക്കോട് നടന്ന വാഹനാപകടത്തിലൂടെ വില്ലന്‍ വേഷത്തിലെത്തിയ മരണം ആ മിടുക്കനെ വലിയ സ്വപ്നങ്ങളിലേക്ക് യാത്ര തിരിക്കും മുന്‍പേ തിരിച്ചുവിളിച്ചു

പ്ലസ് ടു വരെ വിദേശത്തായിരുന്നു ജബ്ബാര്‍ പഠനം നടത്തിയിരുന്നത്. എംബിബിഎസ് പഠനത്തിനായാണ് ആലപ്പുഴയിലേക്ക് ജബ്ബാര്‍ എത്തുന്നത്. യാതൊരു പരിശീലനവും സ്വീകരിക്കാതെ ജബ്ബാര്‍ ഒറ്റയ്ക്ക് പഠിച്ച് അഡ്മിഷന്‍ നേടിയെടുത്തു. ജബ്ബാറിന്റെ ഇരട്ട സഹോദരന്‍ മിഷാലും പഠനത്തില്‍ മിടുക്കനാണ്. തിരുവനന്തപുരം ഗവ. എഞ്ചിനിയറിംഗ് കോളേജിലാണ് മിഷാല്‍ പഠിക്കുന്നത്. സഹോദരി മിന്‍ഹ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ്. രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു അനിയന്‍ കൂടി ജബ്ബാറിന് ഉണ്ട്.

രണ്ട് മാസം മുമ്പാണ് ജബ്ബാറും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഗൃഹപ്രവേശന സമയത്തും ജബ്ബാര്‍ എല്ലാവരെയും സ്വീകരിച്ചുകൊണ്ട്, കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. നാല് ദിവസം മുന്‍പാണ് വീട്ടില്‍ നിന്ന് അടുത്ത അവധിക്ക് തിരികെ വരാമെന്ന് പറഞ്ഞ് ജബ്ബാര്‍ ആലപ്പുഴയിലേക്ക് പുറപ്പെട്ടത്. ഒടുവില്‍ വിധി ക്രൂരത കാട്ടി.

 




കൂടുതല്‍വാര്‍ത്തകള്‍.