CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 6 Minutes 44 Seconds Ago
Breaking Now

ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പിതാവില്‍ നിന്ന് കൈക്കൂലി വാങ്ങി; പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

ഷബീര്‍ ഇവിടെയും തന്റെ ക്രിമിനല്‍ ബന്ധങ്ങള്‍ തുടര്‍ന്നിരുന്നതായി സ്പെഷല്‍ ബ്രാഞ്ച് കണ്ടെത്തി.

ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പിതാവില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ഷബീറിനെയാണ് സസ്പെന്റ് ചെയ്തത്. നേരത്തെ തുമ്പ പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ ജോലി നോക്കിയിരുന്നത്.

ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പിതാവില്‍ നിന്ന് ഗൂഗിള്‍ പേ വഴി 2000 രൂപ കൈക്കൂലി വാങ്ങിയിരുന്നു. പിന്നാലെ അന്വേഷണ വിധേയമായി മ്യൂസിയം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. എന്നാല്‍ ഷബീര്‍ ഇവിടെയും തന്റെ ക്രിമിനല്‍ ബന്ധങ്ങള്‍ തുടര്‍ന്നിരുന്നതായി സ്പെഷല്‍ ബ്രാഞ്ച് കണ്ടെത്തി.

സ്പെഷല്‍ ബ്രാഞ്ച് ഷബീറിന്റെ ക്രിമിനല്‍ ബന്ധങ്ങളെ കുറിച്ച് മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. ഇതേ തുടര്‍ന്നാണ് ഷബീറിനെ സസ്പെന്റ് ചെയ്തത്. കെ റെയില്‍ സമര കാലത്ത് മംഗലപുരത്ത് സമരക്കാരെ ചവിട്ടി വീഴ്ത്തിയതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. അന്നും ഇയാളെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.