CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 53 Minutes 52 Seconds Ago
Breaking Now

ഭാര്യ വീട്ടിലെത്തിയ ഭര്‍ത്താവ് മര്‍ദ്ദനമേറ്റ് മരിച്ചത് കൊലപാതകം ; തലക്കേറ്റ ക്ഷതം മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

പോസ്റ്റുമോര്‍ട്ടത്തിലാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തായത്.

ആലപ്പുഴ ആറാട്ടുപുഴയില്‍ ഭാര്യ വീട്ടിലെത്തിയ ഭര്‍ത്താവ് മര്‍ദ്ദനമേറ്റ് മരിച്ചത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. കായംകുളം പെരുമ്പള്ളി സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. സംഭവത്തില്‍ വിഷ്ണുവിന്റെ ഭാര്യ ആതിര ഉള്‍പ്പടെ 4 പേര്‍ തൃക്കുന്നപ്പുഴ പൊലീസിന്റെ കസ്റ്റഡിയില്‍. ആദ്യം വിഷ്ണു ഹൃദയാഘാതം മൂലം മരണപ്പെട്ടുയെന്നായിരുന്നു കണ്ടെത്തല്‍.ഹൃദ്രോഗിയായ വിഷ്ണുവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നായിരുന്നു ആദ്യ നിഗമനം.

എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിലാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തായത്. തലക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമെന്ന് കണ്ടെത്തി. ഭാരമുള്ള വസ്തുകൊണ്ട് തലക്കടിച്ചതാണ് ആന്തരീക രക്തസ്രാവം ഉണ്ടാകാന്‍ കാരണം. മനപൂവ്വമല്ലാത്ത നരഹത്യക്ക് ആദ്യം കേസ് എടുത്ത തൃക്കുന്നപ്പുഴ പൊലീസ് പിന്നീട് കൊലപാതകത്തിന് കേസ് എടുത്തു. ഭാര്യ ആതിര, ബന്ധുക്കളായ പൊടിമോന്‍ , ബാബുരാജ് , പദ്മന്‍ എന്നിവരാണ് പ്രതികള്‍.ഭാര്യ ആതിരയുമായി വിഷ്ണു ഒന്നര വര്‍ഷമായി പിണങ്ങി കഴിയുകയാണ്.

ഇടക്ക് വിഷ്ണു വീട്ടിലെത്തി 4 വയസുകാരനായ മകനെ കൂട്ടിക്കൊണ്ട് പോകും . കഴിഞ്ഞ ചൊവ്വാഴ്ച്ച കുട്ടിയെ തിരികേ ഏല്‍പ്പിക്കാന്‍ ആയി വിഷ്ണു ആതിരയുടെ തറയില്‍ കടവിലെ വീട്ടില്‍ എത്തി. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി . ബഹളത്തിനിടയില്‍ തൊട്ടടുത്തു താമസിക്കുന്ന ആതിരയുടെ അച്ഛന്റെ സഹോദരങ്ങള്‍ എത്തി വിഷ്ണുവിനെ മര്‍ദിക്കുകയായിരുന്നു . മര്‍ദ്ദനത്തിനടയില്‍ കുഴഞ്ഞുവീണ വിഷ്ണുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഹൃദ്രോഗിയായ വിഷ്ണു ബഹളത്തിനിടയില്‍ ഹൃദയസംബന്ധമായ തകരാറു മൂലം മരണപ്പെട്ടുവെന്നായിരുന്നു വിലയിരുത്തല്‍ . പൊലീസ് ആതിരയെ ഒന്നാം പ്രതിയാക്കി മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു. മൃതദേഹത്തില്‍ പലയിടത്തും മര്‍ദ്ദനമേറ്റ പാടുകള്‍ കൂടി കണ്ടതോടെ കൊലപാതകമാണെന്ന് വിഷ്ണുവിന്റെ കുടുംബം ആരോപണമുയര്‍ത്തി ഒടുവില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കേസ് കൊലപാതകത്തിലേക്ക് വഴിമാറുകയായിരുന്നു.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.