CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 1 Minutes 18 Seconds Ago
Breaking Now

വെടിയേറ്റിട്ടും നിര്‍ത്താതെ കിലോമീറ്ററുകളോളം വണ്ടിയോടിച്ച് ഡ്രൈവര്‍ യാത്രികരെ ആക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തി

ബൈക്കിലെത്തിയ 2 പേരാണ് ജീപ്പിന് നേരെ വെടിയുതിര്‍ത്തത്.

ബിഹാറില്‍ വയറ്റില്‍ വെടിയേറ്റിട്ടും നിര്‍ത്താതെ കിലോമീറ്ററുകളോളം വണ്ടിയോടിച്ച് ഡ്രൈവര്‍ യാത്രികരെ ആക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തി. 15 പേരുമായി ജീപ്പില്‍ യാത്ര പൊയികൊണ്ടിരുന്ന സന്തോഷ് സിങിനെയാണ് ബൈക്കിലെത്തിയ ആക്രമികള്‍ വെടി വെച്ചത്. ബൈക്കിലെത്തിയ 2 പേരാണ് ജീപ്പിന് നേരെ വെടിയുതിര്‍ത്തത്. ഇതില്‍ ഒരു വെടിയുണ്ട സന്തോഷ് സിങിന്റെ വയറ്റില്‍ കൊള്ളുകയായിരുന്നു.

രക്തസ്രാവം ഉണ്ടായിട്ടും ആത്മവിശ്വാസം കൈവിടാതെ സന്തോഷ് കിലോമീറ്ററുകളോളം വണ്ടിയോടിച്ച് യാത്രികരെ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കുകയായിരുന്നു. വണ്ടിയിലുണ്ടായിരുന്നവര്‍ പൊലീസിനെ ഉടന്‍ വിവരം അറിയിക്കുകയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. സന്തോഷ് അപകട നില തരണം ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ സന്തോഷിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ട് പ്രതികളും അതേ ദിവസം തന്നെ മറ്റൊരു വാഹനത്തിലും വെടിയുതിര്‍ത്തതായി പൊലീസ് കണ്ടെത്തി. പ്രതികളുടെ രേഖാ ചിത്രം പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.