ലെസ്റ്റര്‍ . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത കമ്മീഷന്‍ ഫോര്‍ ചര്‍ച്ച് ക്വയറിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രിസ്മസ് കരോള്‍ ഗാന മത്സരത്തില്‍ 'കന്‍ദിഷ് ' ഒന്നാം സ്ഥാനം ഓക്‌സ്‌ഫോര്‍ഡ് കര്‍ദിനാള്‍ ന്യൂമാന്‍ മിഷന്‍ കരസ്ഥമാക്കി .
രണ്ടാം സ്ഥാനം മാന്‍സ് ഫീല്‍ഡ് ആന്‍ഡ് സട്ടന്‍ മാര്‍ യൗസേഫ് കമ്മ്യൂണിറ്റി യും , മൂന്നാം സ്ഥാനം ലിവര്‍പൂള്‍ മാര്‍ സ്ലീവാ മിഷനും കരസ്ഥമാക്കി . ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളി ഹാളില്‍ നടന്ന കരോള്‍ ഗാന മത്സരത്തില്‍ രൂപതയുടെ വിവിധ ഇടവക മിഷനുകളെ പ്രതിനിധീകരിച്ച് പതിനാല് ടീമുകള്‍ ആണ് പങ്കെടുത്തത്. വിജയികള്‍ക്ക് രൂപത ചാന്‍സിലര്‍ റെവ ഡോ മാത്യു പിണക്കാട്ട് ക്യാഷ് പ്രൈസും , സമ്മാനങ്ങളും വിതരണം ചെയ്തു .കമ്മീഷന്‍ ഫോര്‍ ചര്‍ച്ച് ക്വയര്‍ ചെയര്‍മാന്‍ റെവ ഫാ പ്രജില്‍ പണ്ടാരപ്പറമ്പില്‍ , ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളി വികാരി റെവ ഫാ ഹാന്‍സ് പുതിയകുളങ്ങര , കോഡിനേറ്റര്‍ ജോമോന്‍ മാമ്മൂട്ടില്‍ , കമ്മീഷന്‍ ഫോര്‍ ക്വയര്‍ അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി , ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളി വിമന്‍സ് ഫോറം അംഗങ്ങള്‍ , പള്ളി കമ്മറ്റി അംഗങ്ങള്‍ എന്നിവരും പരിപാടിയുടെ സുഗമമായ നടത്തിപ്പിന് സഹായകമായി
ഷൈമോന്‍ തോട്ടുങ്കല്‍