രാജ്യത്താകെ താപനില കുറയുകയാണ്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ മൂന്നു ദിവസത്തോളം ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ഈ ആഴ്ച അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലും സ്‌കോട്‌ലന്‍ഡിലെ പല ഭാഗത്തും ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. തിങ്കളാഴ്ച വരെ മോശം കാലാവസ്ഥ തുടരും. പ്രതികൂല കാലാവസ്ഥ മൂലം പലയിടത്തും യാത്രാ തടസ്സം നേരിടും. പല ഭാഗത്തും വൈദ്യുതി മുടങ്ങും.
തിങ്കളാഴ്ച 9 മണിവരെ യെല്ലോ വാണിങ് തുടരും. വെയില്‍സിലെ ഭൂരിഭാഗം പ്രദേശത്തും സ്‌കോട്‌ലന്‍ഡിന്റെ പല ഭാഗത്തും ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകും. ഈ ആഴ്ചാവസാനം വെയില്‍സ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട് എന്നീ പ്രദേശങ്ങളില്‍ ഏകദേശം അഞ്ചു സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.
കനത്ത മഴയും വെള്ളപ്പൊക്കവും യുകെയുടെ വിവിധ ഭാഗങ്ങളില്‍ പുതുവത്സരാഘോഷത്തെ ബാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ഞുവീഴ്ച മുന്നറിയിപ്പ് എത്തിയിരിക്കുന്നത്.
ശക്തമായ കാറ്റും മഴയും ബോള്‍ട്ടന്‍, സൗത്ത് ആന്‍ഡ് നോര്‍ത്ത് മാഞ്ചസ്റ്റര്‍, സ്റ്റാലിബ്രിഡ്ജ് എന്നിവിടങ്ങളെ ബാധിച്ചു. തുടര്‍ച്ചയായി മഴ നിന്നത് ഇവിടെ വെള്ളപ്പൊക്കത്തിന് കാരണമാകുകയായിരുന്നു.