കന്നഡ സിനിമാരംഗത്തെ ലഹരി ഇടപാട് കേസില്‍ നടി രാഗിണി ദ്വിവേദിക്കും റിയല്‍ എസ്റ്റേറ്റ് വ്യവസായിയും സുഹൃത്തുമായ പ്രശാന്ത് രംഗയ്ക്കും എതിരായ നിയമനടപടികള്‍ റദ്ദാക്കി കര്‍ണാടക ഹൈക്കോടതി.
കേസിലെ രണ്ടും നാലും പ്രതികളായിരുന്ന ഇവര്‍ ലഹരിപ്പാര്‍ട്ടി നടത്തിയതിനോ ലഹരി ഇടപാട് നടത്തിയതിനോ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് ജസ്റ്റിസ് ഹേമന്ത് ചന്ദനഗൗഡര്‍ വിലയിരുത്തിയത്.
വിവിധ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും വിഐപികളെ പങ്കെടുപ്പിച്ച് ലഹരിപ്പാര്‍ട്ടികള്‍ സംഘടിപ്പിച്ചതില്‍ 2020 സെപ്റ്റംബര്‍ നാലിനാണ് ബെംഗളൂരു കോട്ടണ്‍പേട്ട് പൊലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.