CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 20 Minutes 31 Seconds Ago
Breaking Now

അമേരിക്കയില്‍ വീണ്ടും കാട്ടുതീ; രണ്ട് മണിക്കൂറില്‍ 5000 ഏക്കര്‍ തീയെടുത്തു

ഏഴിടത്തായാണ് ലോസ് ആഞ്ചലസില്‍ കാട്ടുതീ പടരുന്നത്.

അമേരിക്കയില്‍ വീണ്ടും കാട്ടുതീ. ലോസ് ആഞ്ചലസില്‍ 2 മണിക്കൂറില്‍ അയ്യായിരം ഏക്കറിലേക്ക് തീ പടര്‍ന്നു. തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു. ശക്തമായ വരണ്ട കാറ്റ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്. ഏഴിടത്തായാണ് ലോസ് ആഞ്ചലസില്‍ കാട്ടുതീ പടരുന്നത്.

ഇതില്‍ രണ്ടിടത്തേത് വലിയ കാട്ടുതീയാണ്. ഇവ അണയ്ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഏതാണ്ട് ഒരു ലക്ഷത്തിലേറെ ആളുകളെ ഇതിനോടകം ഒഴിപ്പിച്ചു. അമേരിക്കന്‍ സൈന്യം രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തബാധിത മേഖലയിലുണ്ട്. കാട്ടുതീ പടരുന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന 19000 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.

ഒരു ലക്ഷത്തോളം പേര്‍ക്ക് ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കി. നേരത്തെ ഉണ്ടായ കാട്ടുതീയില്‍ നിന്ന് എല്ലാം പൂര്‍വ സ്ഥിതിയിലേക്ക് മാറുന്നതിനിടയിലാണ് ലോസ് ആഞ്ചലസില്‍ വീണ്ടും കാട്ടുതീ ഉണ്ടായത്.

 




കൂടുതല്‍വാര്‍ത്തകള്‍.