ബേസില്‍ ജോസഫ്-ജ്യോതിഷ് ശങ്കര്‍ കൂട്ടുകെട്ടിന്റെ പൊന്‍മാന്‍ എന്ന ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. വളരെ യാഥാര്‍ത്ഥവും രസകരവുമായ സിനിമയായിരുന്നു ഇതെന്നും ഇന്നുള്ളവരില്‍ ബേസിലാണ് ഏറ്റവും മികച്ച 'എവരിമാന്‍ ആക്ടര്‍' എന്നും അനുരാഗ് കശ്യപ് കുറിച്ചു. ബേസില്‍ ജോസഫും അനുരാഗ് കശ്യപിന് നന്ദി അറിയിച്ചിട്ടുണ്ട്.
നേരത്തെ പൊന്‍മാന്റെ വിജയത്തില്‍ ബേസില്‍ ജോസഫിനെ അഭിനന്ദിച്ച് ടൊവിനോ തോമസ് പങ്കുവെച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. 'പൊന്‍മാന്റെ വിജയത്തില്‍ അഭിനന്ദനങ്ങള്‍, ഇനിയും കൂടുതല്‍ അംഗീകാരങ്ങള്‍ തേടിയെത്തട്ടെ. കട്ട വെയ്റ്റിംഗ് ഫോര്‍ യുവര്‍ നെക്സ്റ്റ്! അടുത്ത പടം വമ്പന്‍ ഹിറ്റ് അടിക്കട്ടെ! കോടികള്‍ വാരട്ടെ', എന്നായിരുന്നു ടൊവിനോ കുറിച്ചത്. ബേസില്‍ ജോസഫ് നായകനായി എത്തുന്ന അടുത്ത ചിത്രമായ മരണമാസ് നിര്‍മിക്കുന്നത് ടൊവിനോയാണ്.