CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 34 Seconds Ago
Breaking Now

പി ജയചന്ദ്രന് ശ്രദ്ധാഞ്ജലി; 'ഭാവഗീതം' ഫ്‌ലാഷ് മ്യൂസിക്കല്‍ നൈറ്റ് സംഗീതാദരവായി

പൂള്‍: മലയാളികളുടെ ഭാവഗായകനും, വിവിധ ഭാഷകളിലായി പതിനാറായിരത്തില്‍പരം ഗാനങ്ങള്‍ ആലപിക്കുകയും ചെയ്ത അനശ്വര ഗായകന്‍ പി ജയചന്ദ്രന്‍ സാറിന് പൂളില്‍ 'മഴവില്‍ സംഗീതം' അനുചിതമായ സംഗീതാര്‍ച്ചന നടത്തി. യു കെ യിലെ ജയചന്ദ്രന്‍സാറിന്റെ ആരാധകരും സംഗീതപ്രേമികളുമായ വലിയ ജനാവലിക്ക് അവിസ്മരണീയവും സംഗീത സാന്ദ്രവുമായ ഒരു കലാ നിശയാണ് പൂളില്‍  സമ്മാനിക്കപ്പെട്ടത്.

വൈകുന്നേരം 6:30-ന് ആരംഭിച്ച 'ഭാവഗീതം' 11:00 മണിക്ക് സമാപിക്കുമ്പോളും തിങ്ങി നിറഞ്ഞ സദസ്സ്  സംഗീതനൃത്ത ലഹരിയില്‍ ആറാടുകയായിരുന്നു.

മലയാള ഹൃദയങ്ങളില്‍ കോറിയിട്ട 'നീലഗിരിയുടെ സഖികളെ' എന്ന ഗാനം, കലാഭവന്‍ ബിനുവിന്റെ മനോഹരമായ ആലാപനത്തോടെ ആരംഭം കുറിച്ച ഭാവഗീതം സംഗീത നിശ ഏവരും ആവോളം ആസ്വദിച്ചു. ജയചന്ദ്രന്‍സാറിന്റെ പ്രശസ്ത ഗാനങ്ങളിലൂടെ  ആദ്ദേഹത്തിന്റെ പാവന സ്മരണക്കുമുമ്പില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുവാന്‍ നിരവധിയായ പ്രശസ്ത ഗായകര്‍ അണിനിരന്നു.

സംഗീതരാവിന്റെ ആഹ്‌ളാദം നുകരുവാനും, മാസ്മരികത  അനുഭവേദ്യമാക്കുവാനും സുവര്‍ണ്ണാവസരമൊരുക്കിയ മഴവില്‍ സംഗീതം മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരു സംഗീത വിരുന്നാണ് ഒരുക്കിയത്. ഇതര സംസ്ഥാനങ്ങളിലെ ശ്രദ്ധേയരായ ഗായകരും ഭാവഗായകന്‍ തങ്ങളുടെ ഭാഷകളില്‍ ജീവന്‍ കൊടുത്ത ഗാനങ്ങളുമായി വേദി പങ്കിട്ടപ്പോള്‍ ജയചന്ദ്രന്‍ സാറിന് നല്‍കാവുന്ന ഏറ്റവും ഉദാത്തമായ  സംഗീതലോക ചക്രവര്‍ത്തിയുടെ പരിവേഷമാണ് ആസ്വാദക ലോകം കണ്ടത്. സംഗീത നിശയില്‍ പ്രഗത്ഭരായ കാലാകാര്‍ അവതരിപ്പിച്ച നൃത്ത വിരുന്നും, മിമിക്‌സ് പരേഡും അടക്കം കലാവിഭവങ്ങള്‍ സമന്വയിച്ച 'ഭാവ ഗീതം ഫ്ളാഷ് മ്യൂസിക് നൈറ്റ്' പ്രൗഢ ഗംഭീരമായി.

മഴവില്‍ സംഗീതം വര്‍ഷം തോറും സംഘടിപ്പിക്കുന്നതും, യുകെയിലെ കലാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നതും ജൂണ്‍ 14  ന് നടത്താനിരിക്കുന്നതുമായ വാര്‍ഷിക ആഘോഷ  സംഗീത സദസ്സിന് ആമുഖമായി ടീസര്‍ ഔദ്യോഗികമായി റിലീസ് ചെയ്യുകയുണ്ടായി. നൃത്തം, കലാരൂപങ്ങള്‍, ഗാനങ്ങള്‍ എന്നിവയുടെ വര്‍ണ്ണ സമന്വയം മാസ്മരികത വിരിയിക്കുന്ന ഒരു പ്രചാരണ രൂപത്തിലായിരുന്നു ടീസറിന്റെ പ്രദര്‍ശനംImage.jpeg

പി ജയചന്ദ്രന്‍ സാറിന്റെ സ്മരണയില്‍ മഴവില്‍ സംഗീതം  ഭാവഗീത പുരസ്‌കാരം ഗ്രേസ് മെലോഡീസിന്റെ ശ്രീ ഉണ്ണികൃഷ്ണനു  മുഖ്യ കോര്‍ഡിനേറ്റര്‍ അനീഷ് ജോര്‍ജ്ജ് സമ്മാനിച്ചു. 'ഗ്രേസ് മെലഡീസ്സ് ഹാംപ്ഷയര്‍ ഒരുക്കിയ എല്‍ ഈ ഡി, ലൈറ്റ് ആന്‍ഡ് സൗണ്ട് സിസ്റ്റം ഭാവഗീതം സംഗീതരാവിനെ വര്‍ണ്ണാഭമാക്കി. പ്രോഗ്രാമിന്റെ വിജയത്തില്‍ കലാകാര്‍ക്കും, സ്‌പോണ്‍സേഴ്സിനും, സദസ്സിനും മഴവില്‍ സംഗീതത്തിന് വേണ്ടി അനീഷ് ജോര്‍ജ്ജിന്റെ  നന്ദി പ്രകാശനത്തോടെ പരിപാടികള്‍ സമാപിച്ചു

 

 

Appachan Kannanchira

 




കൂടുതല്‍വാര്‍ത്തകള്‍.