യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്ലാന്‍ഡ്സ് റീജിയണല്‍ കമ്മിറ്റിയുടെ 2025-27 വര്‍ഷത്തെ ആദ്യയോഗം 15/03/25 ശനിയാഴ്ച നടത്തപ്പെട്ടു. യോഗത്തില്‍ റീജണല്‍ പ്രസിഡന്റ് അഡ്വ. ജോബി പുതുക്കുളങ്ങര അദ്ധ്യക്ഷനായിരുന്നു. യുക്മ നാഷണല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ യോഗം ഉദ്ഘാടനം ചെയ്തു. യുക്മ ദേശീയ സമിതി അംഗം ജോര്‍ജ്ജ് തോമസ് ആശംസ പ്രസംഗം നടത്തി. ഈ വര്‍ഷത്തെ പ്രവര്‍ത്തന രേഖ റീജിയണല്‍ സെക്രട്ടറി ലൂയിസ് മേനാച്ചേരി അവതരിപ്പിച്ചു.
തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ കായികമേള, കേരള പൂരം വള്ളംകളി, കലാമേള തുടങ്ങി യുക്മയുടെ എല്ലാ പരിപാടികളിലും അംഗ അസ്സോസ്സിയേഷനുകളുടെ സഹകരണത്തോടെ റീജിയന്റെ സജീവ സാന്നിദ്ധ്യം ഉറപ്പ് വരുത്തുന്നതിന് യോഗം തീരുമാനിച്ചു. റീജിയന്‍ ഭാരവാഹികളായ ജോസ് തോമസ്, സോമി കുരുവിള, സജീവ് സെബാസ്റ്റ്യന്‍, രേവതി അഭിഷേക്, രാജപ്പന്‍ വര്‍ഗ്ഗീസ്, അരുണ്‍ ജോര്‍ജ്ജ്, സനല്‍ ജോസ്, പീറ്റര്‍ ജോസഫ്, ആനി കുര്യന്‍, ബെറ്റി തോമസ് എന്നിവര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു. ഈ വര്‍ഷത്തെ റീജിയണല്‍ സ്‌പോര്‍ട്‌സ് ജൂണ്‍ മാസം 21 നു നടത്തുവാന്‍ യോഗം തീരുമാനിച്ചു .
മിഡ്‌ലാന്‍ഡ്‌സ് റീജിയണില്‍ നിന്നും നാഷണല്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജയകുമാര്‍ നായര്‍, നാഷണല്‍ വൈസ് പ്രസിഡന്റ് സ്മിത തോട്ടം എന്നിവരെ യോഗം പ്രത്യേകം അഭിനന്ദിച്ചു.
റീജിയണല്‍ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും റീജിയണല്‍ ട്രഷറര്‍ പോള്‍ ജോസഫ് നന്ദിയും പറഞ്ഞു.
രാജപ്പന്‍ വര്‍ഗ്ഗീസ് (പി. ആര്‍. ഒ, യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍)