CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 37 Seconds Ago
Breaking Now

ആട്ടവും പാട്ടുമായി 'റമ്മി ടൂര്‍ണമെന്റ് സീസണ്‍ 3' ഡോര്‍സെറ്റ് യൂത്ത് ക്ലബ് സംഘടിപ്പിച്ച ഓള്‍ യു കെ റമ്മി ടൂര്‍ണമെന്റ് സീസണ്‍ 3.... ഗാനമേളയും വാട്ടര്‍ ഡ്രം ഡിജെ പാര്‍ട്ടിയുമായി വിജയകരമായി നടന്നു.

ഡോര്‍സെറ്റ് പൂളില്‍ കിന്‍സണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടന്ന റമ്മി ടൂര്‍ണമെന്റ് സീസണ്‍ 3 മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കളിക്കാരും കാണികളുമായി പരിപാടിക്ക് കൂടുതല്‍ മിഴിവേകി. 

തനത് മലയാളം രുചിക്കൂട്ടുകളുടെ കലവറയൊരുക്കി രാവിലെ മുതല്‍ ഡിവൈസിയുടെ ഫുഡ് സ്റ്റാള്‍ പരിപാടിയില്‍ പങ്കെടുത്ത എല്ലാവരുടെയും വയറും മനസ്സും നിറച്ചു.   സൗത്ത് യു കെ യില്‍ ആദ്യമായി ഒരു 'വാട്ടര്‍ ഡ്രം DJ' കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍  വരെയുള്ളവര്‍ക്കും പുത്തന്‍ അനുഭവമായി.  കൂടാതെ ഡോര്‍സെറ്റിലെ ഗായകര്‍ ആയ രാകേഷ് നേച്ചുള്ളി, അനിത , ശ്രീകാന്ത് , സച്ചിന്‍, കൃപ, അഖില്‍ എന്നിവര്‍ നയിച്ച ഗാനമേള രണ്ടു മണിക്കൂര്‍ കാണികളെ പ്രവാസത്തിലെ പ്രയാസങ്ങള്‍ മറക്കുവാനും നാടിന്റെ ഗൃഹാതുരത്വം നുകരുവാ നും സഹായിച്ചു.

 

   റമ്മി ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനം 501 പൗണ്ട് ട്രോഫിയും ക്രോയിഡണ്‍ നിന്നും വന്ന സുനില്‍ മോഹന്‍ദാസ് കരസ്ഥമാക്കി, രണ്ടാം സ്ഥാനം 301 പൗണ്ട് ട്രോഫിയും സൗതംപ്ടണില്‍ നിന്നും വന്ന ഡേവീസ് കരസ്ഥമാക്കി, ടൗണ്ടോണ്‍ നിന്നും വന്ന ശ്യാംകുമാര്‍ , ചിച്ച്എസ്റ്ററില്‍ നിന്നുള്ള ദീപു വര്‍ക്കി, ബോണ്‍മൗത് നിന്നും വന്ന സണ്ണി എന്നിവര്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പോര്‍ട്സ്മൗത്തില്‍ നിന്നും വന്ന അബിന്‍ ജോസ് ലക്കി റമ്മി പ്ലേയറിനുള്ള സമ്മാനം കരസ്ഥമാക്കി. 

   

 

സമാപന ചടങ്ങില്‍ ജേതാക്കളായവര്‍ക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും  വിതരണം ചെയ്തു.കുട്ടികള്‍ക്കായി സൂസന്ന നടത്തുന്ന VIP face painting സ്റ്റാള്‍ വൈകീട്ട് മുതല്‍ പ്രോഗ്രാം തീരുന്നതുവരെ പ്രവര്‍ത്തിച്ചിരുന്നു. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍  മത്സരാര്‍ത്ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ട് വളരെ വിപുലമായ മത്സരങ്ങള്‍ നടത്തുന്നതാണെന്നു  ഡോര്‍സെറ്റ് യൂത്ത് ക്ലബ് ടീം അറിയിച്ചു. കൂടാതെ കാണികള്‍ ഉള്‍പ്പെടെ പങ്കെടുത്ത ഏവര്‍ക്കുമുള്ള ഹാര്‍ദ്ദവമായ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

 

 

 

അനില്‍ ഹരി

 




കൂടുതല്‍വാര്‍ത്തകള്‍.