CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 59 Seconds Ago
Breaking Now

സംഘപരിവാര്‍ കലാപം നടത്തി രാജ്യം ഭരിക്കുകയാണ്, ഇങ്ങനെ പച്ചയ്ക്ക് പറയാന്‍ ചില്ലറ ധൈര്യം പോര..; 'എമ്പുരാന്' പ്രശംസയുമായി ബിനീഷ് കോടിയേരി

'എമ്പുരാന്‍' സിനിമയുടെ പ്രമേയത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയം പറയാന്‍ ചില്ലറ ധൈര്യം പോരെന്ന് നടന്‍ ബിനീഷ് കോടിയേരി. ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിയായി സിനിമയില്‍ കാണിച്ച ചില കാര്യങ്ങള്‍ പച്ചയ്ക്കാണ് പറയുന്നതെന്നും അതിന് ധൈര്യം കാണിച്ച എമ്പുരാന്റെ അണിയറക്കാര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് ബിനീഷ് കുറിപ്പ്.

'ഇന്നത്തെ ഇന്ത്യയില്‍ ഒരു ബിഗ് ബജറ്റ് പടം സംഘപരിവാര്‍ ഗുജറാത്തില്‍ കലാപം നടത്തി രാജ്യം ഭരിക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കില്‍ അതില്‍ ആഭ്യന്തര മന്ത്രിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് പച്ചയ്ക്ക് പറയുന്നുണ്ടെങ്കില്‍ അതിന് ചില്ലറ ധൈര്യം പോര. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍'' എന്നാണ് ബിനീഷ് കോടിയേരിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.

 




കൂടുതല്‍വാര്‍ത്തകള്‍.