ബിജെപിയിലേക്ക് ആളെ കയറ്റി കൊടുക്കുന്ന പണി ഈ രാജ്യത്തു മനോഹരമായി ചെയ്തു കൊടുക്കുന്നത് സുഡാപ്പികളാണെന്ന് അഖില്‍ മാരാര്‍. അവരുടെ ഓരോ പ്രവര്‍ത്തിയും നിക്പക്ഷമായി ചിന്തിച്ചിരുന്ന ദേശീയ ബോധമുള്ള വിശ്വാസിയായ ഓരോ ഹിന്ദുവിനെയും ബിജെപിയിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചുവെന്നും ഈ സുഡാപ്പികള്‍ ആണ് നല്ലൊരു ശതമാനം മുസ്ലിം സമൂഹത്തെയും നശിപ്പിച്ചു കൊണ്ടിരിക്കുന്നതും കോണ്‍ഗ്രസ്സിനെ ഈ വിധമാക്കി നശിപ്പിച്ചതെന്നും അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എമ്പുരാന്‍ ഇറങ്ങിയതിന് ശേഷം ഗുജറാത്ത് കലാപം ചര്‍ച്ച ആക്കുന്നത് ബിജെപിക്ക് കേരളത്തില്‍ കൂടി അധികാരത്തില്‍ എത്താനുള്ള സാഹചര്യം ഒരുക്കി കൊടുക്കല്‍ ആണെന്നും ആ വിഷയത്തെ ശ്രദ്ധയോടെ ബുദ്ധിപരമായി കൈകാര്യം ചെയ്യണം എന്നും പറഞ്ഞു ഞാന്‍ എഴുതിയപ്പോള്‍ തന്നെ സംഘി ആക്കാനുള്ള നെട്ടോട്ടത്തില്‍ ആണ് സുഡാപ്പികള്‍ എന്നും അഖില്‍ മാരാര്‍ പറഞ്ഞു. ആ പോസ്റ്റില്‍ ഒരു വരിയില്‍ പോലും മുസ്ലിങ്ങള്‍ തീ വെച്ചു എന്ന് ഞാന്‍ പറഞ്ഞിട്ടില്ലെന്നും അഖില്‍ മാരാര്‍ പറഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ബിജെപിയിലേക്ക് ആളെ കയറ്റി കൊടുക്കുന്ന പണി ഈ രാജ്യത്തു മനോഹരമായി ചെയ്തു കൊടുക്കുന്നത് സുഡാപ്പികളാണ്... അവരുടെ ഓരോ പ്രവര്‍ത്തിയും നിക്പക്ഷമായി ചിന്തിച്ചിരുന്ന ദേശീയ ബോധമുള്ള വിശ്വാസിയായ ഓരോ ഹിന്ദുവിനെയും ബിജെപിയിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചു...
ഈ സുഡാപ്പികള്‍ ആണ് നല്ലൊരു ശതമാനം മുസ്ലിം സമൂഹത്തെയും നശിപ്പിച്ചു കൊണ്ടിരിക്കുന്നതും കോണ്‍ഗ്രസ്സിനെ രാജ്യത്തു ഈ വിധമാക്കി നശിപ്പിച്ചതും..
എമ്പുരാന്‍ ഇറങ്ങിയതിന് ശേഷം ഗുജറാത്ത് കലാപം ചര്‍ച്ച ആക്കുന്നത് ബിജെപിക്ക് കേരളത്തില്‍ കൂടി അധികാരത്തില്‍ എത്താനുള്ള സാഹചര്യം ഒരുക്കി കൊടുക്കല്‍ ആണെന്നും ആ വിഷയത്തെ ശ്രദ്ധയോടെ ബുദ്ധിപരമായി കൈകാര്യം ചെയ്യണം എന്നും പറഞ്ഞു ഞാന്‍ എഴുതിയപ്പോള്‍ എന്നെ സംഘി ആക്കാനുള്ള നെട്ടോട്ടത്തില്‍ ആണ് സുഡാപ്പികള്‍...
ആ പോസ്റ്റില്‍ ഒരു വരിയില്‍ പോലും മുസ്ലിങ്ങള്‍ തീ വെച്ചു എന്ന് ഞാന്‍ പറഞ്ഞിട്ടില്ല... കലാപം ഉണ്ടാവാന്‍ കാരണം ട്രെയിനില്‍ ഉണ്ടായ തീ പിടുത്തം അത് കത്തിച്ചതായാലും കത്തിയതായാലും അതിന്റെ ഗുണം നാളിത് വരെ കിട്ടിയത് ബിജെപിക്കായത് കൊണ്ട് അത് ആവര്‍ത്തിച്ചു ഇനിയും പാടുന്നത് ബിജെപിക്ക് ക്ഷീണമല്ല മറിച്ചു നേട്ടമാണ് എന്ന് തിരിച്ചറിയുക..
സവര്‍ക്കറെ കുറിച്ച് അഞ്ചോ ആറോ വര്‍ഷം മുന്‍പ് ഞാന്‍ എഴുതിയ പോസ്റ്റ് പൊക്കി കൊണ്ടാണ് പുതിയ വരവ്.... എന്നാ നീയൊക്കെ കേട്ടോ ഇന്ദിരാ ഗാന്ധി സ്റ്റാമ്പ് ഇറക്കി ആദരിച്ച സവര്‍ക്കറെ എനിക്ക് യാതൊരു ബഹുമാനകുറവും ഇല്ലെന്ന് മാത്രമല്ല ഇന്ത്യയിലെ മികച്ച സ്വാതന്ത്ര്യ സമര പോരാളി എന്ന നിലയില്‍ ആദരവും ആണ്.. നിലവില്‍ സുഡാപ്പികളെ പേടിച്ചു സവര്‍ക്കാരെ തള്ളി പറയുന്ന കോണ്‌ഗ്രെസ്സ് നേതാക്കളുടെ നിലപാട് ആയിരുന്നില്ല പഴയ കോണ്‍ഗ്രസ്സ് നേതാക്കളുടെ അത് കൊണ്ട് ഞാന്‍ അങ്ങ് സംഘി ആകുന്നെങ്കില്‍ എനിക്ക് സന്തോഷമേ ഉള്ളു...
മമ്മൂക്കയ്ക്ക് പദ്മ ഭൂഷണ് കൊടുക്കാത്തപ്പോള്‍ അംഗീകാരത്തിനു മതം നോക്കുന്ന ബിജെപിയുടെ വര്‍ഗീയ നിലപാടിനെ തുറന്ന് കാട്ടി ഞാന്‍ എഴുതിയപ്പോള്‍ സംഘികള്‍ക്ക് ഞാന്‍ സുടാപ്പി ആയി..
തീവ്രവാദികള്‍ക്ക് കുട പിടിച്ചു കൊടുത്തില്ലെങ്കില്‍ കൊടുക്കാത്തവരെ സംഘി ആക്കിയ കൂട്ടത്തില്‍ കമ്മ്യൂണിസ്‌റ് നേതാക്കള്‍ എന്നോ കോണ്‍ഗ്രസ്സ് നേതാക്കള്‍ എന്നോ സുഡാപ്പികള്‍ക്കില്ല...
സുഡാപ്പികളുടെ ഈ വിളി കേട്ട് ഭൂരിഭാഗം കോണ്‍ഗ്രസ്സ് നേതാക്കളും ചിന്തിക്കും അയ്യോ മുസ്ലിങ്ങള്‍ ഞങ്ങളില്‍ നിന്ന് അകന്ന് പോകും.. അത് കൊണ്ട് ഇവരില്‍ പലരും ഈ തീവ്രവാദികള്‍ക്ക് കുട പിടിച്ചു കൊടുക്കും.. ഫലമോ ബാക്കിയുള്ളവര്‍ ഇവരില്‍ നിന്നും അകന്ന് പോകും..
പാകിസ്ഥാനില്‍ നിന്നുള്ള 15000കോടിയുടെ മയക്കു മരുന്ന് കേരളത്തിന്റെ തീരത്തു നിന്ന് പിടി കൂടി നമ്മുടെ കേരളത്തെ ഒരു തീവ്രവാദ ഹബ് ആക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നു എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ മുതല്‍ കേരള തീവ്രവാദികള്‍ക്ക് കുരു പൊട്ടി നടക്കുകയാണ്... കമ്മ്യൂണിസ്‌റ് പാര്‍ട്ടിയേ ഞാന്‍ എതിര്‍ക്കുന്നത് കൊണ്ട് ഈ തീവ്രവാദികള്‍ക്ക് പരോക്ഷമായി അവരുടെ പിന്തുണ എനിക്കെതിരെ തിരിയാന്‍ കിട്ടും..
ഇനി ഞാന്‍ ബിജെപി യില്‍ പോകുന്നതാണ് സുഡാപ്പിക്കും സുഡാപ്പികളുടെ ആസനം നക്കി ജീവിക്കുന്ന കോണ്‍ഗ്രസുകാര്‍ക്കും ഇഷ്ട്ടം എങ്കില്‍ എനിക്ക് യാതൊരു തടസ്സവും ഇല്ലെന്ന് മാത്രമല്ല 40000വോട്ടുകള്‍ കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ 2020ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ലഭിച്ച ഏതാണ്ട് 75%ത്തിലധികം ഹിന്ദുക്കള്‍ ഉള്ള കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ ഞാന്‍ ബിജെപിയുടെ സ്ഥാനാര്‍ഥി ആയാല്‍
ബിജെപിക്ക് നിയമസഭയില്‍ എന്റെ പേരില്‍ ഒരു സീറ്റ് കിടക്കും.... അതാണ് സുഡാപ്പികള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഞാന്‍ ഇന്ന് തന്നെ രാജീവ് ചന്ദ്ര ശേഖറിനെ കാണാം..
അതല്ല മതേതര ബോധ്യത്തോടെ എന്റെ ശെരികളില്‍ ഉറച്ചു നിന്ന് പ്രതിപക്ഷ നിരയ്ക്ക് കരുത്തു പകര്‍ന്നു രാഷ്ട്രീയമായി ബിജെപിയേ എതിര്‍ത്തു ദേശീയ ബോധത്തോടെ ഭാരത സംസ്‌കാരത്തെ ഹൃദയത്തോട് ചേര്‍ത്ത് രാജ്യ വിരുദ്ധരെ എതിര്‍ത്തു ഞാന്‍ ഞാനായി മുന്നോട്ട് പോകുന്നതാണ് നിങ്ങള്‍ക്ക് താല്പര്യം എങ്കില്‍ അതും പറയാം..
ദാരിദ്ര്യവും ജാതീയ വിവേചനവും സമൂഹത്തില്‍ ഇല്ലെങ്കില്‍ കമ്മ്യൂണിസ്‌റ് പാര്‍ട്ടിക്ക് എന്താണ് പ്രസക്തി.. അപ്പോള്‍ നിലനില്‍പ്പിനു വേണ്ടി ദാരിദ്രവും ജാതീയ വിവേചനവും അവര്‍ സൃഷ്ടിക്കും..
രാജ്യ വിരുദ്ധര്‍ ഇല്ലെങ്കില്‍ രാജ്യ സ്‌നേഹികള്‍ക്ക് എന്താണ് പ്രസക്തി അത് കൊണ്ട് രാജ്യ വിരുദ്ധരെ ബിജെപി സൃഷ്ടിക്കും.. അവര്‍ക്ക് വേണ്ട ഫണ്ടും നല്‍കും..
ലോക രാജ്യങ്ങള്‍ തമ്മില്‍ സമധാനമായി കഴിഞ്ഞാല്‍ ആയുധ കച്ചവടക്കാര്‍ എന്ത് ചെയ്യും.. അത് കൊണ്ട് രാജ്യങ്ങളെ തമ്മിലടിപ്പിക്കുന്നത് അവരുടെ ആവശ്യമാണ്..
എന്നെ പോലെ ചിന്തിക്കുന്നവരെ ഇല്ലാതാകുന്നത് തീവ്രവാദികളുടെ ആവശ്യമാണ്..ബിഗ് ബോസ്സ് ജയിച്ചു ഇറങ്ങിയ ആദ്യ മാസത്തിനുള്ളില്‍ എന്നെ കുറിച്ച് മീഡിയ മുക്കാലന്‍ ചെയ്ത അടുപ്പ് കൂട്ടി ചര്‍ച്ച ഇതിന് ആദ്യ തെളിവാണ്.. എന്നെ സ്‌നേഹിക്കുന്ന വലിയൊരു വിഭാഗം മുസ്ലിം സമൂഹം ഞാന്‍ പറയുന്നത് വിശ്വസിക്കരുത് വിശ്വസിച്ചാല്‍ തിവ്രവാദികളുടെ പ്ലാന്‍ പൊളിയും .. സമൂഹത്തെ തകര്‍ക്കുക രാജ്യത്തെ തകര്‍ക്കുക അതിന് തടസം നില്‍ക്കുന്നവരെ ഇല്ലാതാക്കുക..