പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെയില്‍സ് റീജിയണില്‍ പ്രവര്‍ത്തനം ശക്തമാക്കാനൊരുങ്ങി യുക്മ സജീവമാകുന്നു. പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്ത് റീജിയണില്‍ കലാമേളയും കായിക മേളയും സംഘടിപ്പിക്കുന്നതിനോടൊപ്പം മറ്റ് പ്രവര്‍ത്തനങ്ങളും കൂട്ടിച്ചേര്‍ത്ത് റീജിയണിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ജനറല്‍ ബോഡി യോഗം തീരുമാനമെടുത്തു.
യുക്മ നാഷണല്‍ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. മുന്‍ നാഷണല്‍ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു. ദേശീയ ജോ. ട്രഷറര്‍ പീറ്റര്‍ താണോലില്‍ അധ്യക്ഷത വഹിച്ച യോഗത്തിന് മുന്‍ നാഷണല്‍ ട്രഷറര്‍ ബിനോ ആന്റണി സ്വാഗതം ആശംസിച്ചു. ന്യൂപോര്‍ട്ട് കേരളാ കമ്മ്യൂണിറ്റി പ്രസിഡന്റ് തോമസ്‌കുട്ടി ജോസഫിന്റെ നേതൃത്വത്തില്‍ യോഗത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിരുന്നു.
ഭാരവാഹികള്‍:-
നാഷണല്‍ കമ്മറ്റി അംഗം: ബെന്നി അഗസ്റ്റിന്‍ (കാര്‍ഡിഫ് മലയാളി അസോസിയേഷന്‍)
പ്രസിഡന്റ്: ജോഷി തോമസ് (ന്യൂപോര്‍ട്ട് കേരളാ കമ്മ്യൂണിറ്റി)
ജനറല്‍ സെക്രട്ടറി: ഷെയ്‌ലി തോമസ് (മെര്‍തര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍)
ട്രഷറര്‍: ടോംബിള്‍ കണ്ണാത്ത് (മലയാളി വെല്‍ഫയര്‍ അസോസിയേഷന്‍, ബാരി)
വൈസ് പ്രസിഡന്റ്: പോളി പുതുശ്ശേരി (ബ്രിജെന്റ് മലയാളി അസോസിയേഷന്‍)
ജോ. സെക്രട്ടറി: ഗീവര്‍ഗ്ഗീസ് മാത്യു (മലയാളി വെല്‍ഫയര്‍ അസോസിയേഷന്‍, ബാരി)
ജോ. ട്രഷറര്‍: സുമേഷ് ആന്റണി (അബരിസ്വിത്ത് മലയാളി അസോസിയേഷന്‍)
ആര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍: ജോബി മാത്യു പിച്ചാപ്പള്ളില്‍ (ന്യൂപോര്‍ട്ട് കേരളാ കമ്മ്യൂണിറ്റി)
സ്‌പോര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍: സാജു സലിംകുട്ടി (കാര്‍ഡിഫ് മലയാളി അസോസിയേഷന്‍)
പി.ആര്‍.ഒ: റിയോ ജോണി, (ന്യൂപോര്‍ട്ട് കേരളാ കമ്മ്യൂണിറ്റി)
യുക്മ ദേശീയ ഭരണസമിതിയിലേയ്ക്ക് ഫെബ്രുവരി 22ന് നടന്ന തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന ആദ്യ നാഷണല്‍ എക്‌സിക്യുട്ടീവ് യോഗമാണ് വെയില്‍സ് ഉള്‍പ്പെടെയുള്ള തെരജ്ഞെടുപ്പ് നടക്കാത്ത നാല് റീജണുകളില്‍ കൂടി പുതിയ ഭരണസമിതി രൂപീകരിച്ച് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. പുതിയ നേതൃത്വത്തിന്റെ രൂപീകരണം വഴി വെയില്‍സ് റീജിയണില്‍ യുക്മയുടെ പ്രവര്‍ത്തനങ്ങളെ വീണ്ടും ശക്തിപ്പെടുത്തും എന്ന പ്രതീക്ഷയാണുള്ളത്.
കുര്യന്‍ ജോര്‍ജ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍