CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 13 Minutes 2 Seconds Ago
Breaking Now

രോഗമുണ്ടോയെന്ന് പോലും നോക്കാതെ സിക്ക് നോട്ട് എഴുതുന്ന ഡോക്ടര്‍മാര്‍! പകുതിയിലേറെ സിക്ക് നോട്ടുകളും രോഗികളെ കാണാതെ കുറിച്ച് നല്‍കുന്നവയെന്ന് ഗവണ്‍മെന്റ് പഠനം; ഫോണിലൂടെയും, വിര്‍ച്വല്‍ കണ്‍സള്‍ട്ടേഷനിലൂടെയും 'കാര്യം' നടത്തി ജനം

മെഡിക്കല്‍ കാരണങ്ങള്‍ ഇല്ലാതെയും, രോഗികളെ ചോദ്യം ചെയ്യാതെയും ഇത് നല്‍കേണ്ടി വരുന്നതായി ഹെല്‍ത്ത് വര്‍ക്കര്‍മാരും സമ്മതിക്കുന്നു

ബ്രിട്ടനിലെ സിക്ക് നോട്ട് സംസ്‌കാരം സാമ്പത്തിക മേഖലയ്ക്ക് കനത്ത ആഘാതമാണ് സമ്മാനിക്കുന്നത്. ഇത് കുറയ്ക്കാനുള്ള പരിശ്രമങ്ങളിലാണ് ഗവണ്‍മെന്റ്. ഇതിനിടെയാണ് നേരിട്ട് ഒരു ജിപിയെയോ, നഴ്‌സിനെയോ കാണാതെ രോഗികള്‍ക്ക് ലക്ഷക്കണക്കിന് സിക്ക്‌നോട്ടുകള്‍ കുറിച്ച് നല്‍കുന്നതായി ഗവണ്‍മെന്റ് പഠനം കണ്ടെത്തിയിരിക്കുന്നത്. 

സിക്ക് നോട്ട് സംസ്‌കാരത്തിന്റെ യാഥാര്‍ത്ഥ്യം വെളിവാക്കുന്ന പഠനത്തില്‍ 56 ശതമാനം അപേക്ഷകര്‍ക്കും ഫോണ്‍ ചാറ്റിലും, ഓണ്‍ലൈനിലും, വിര്‍ച്വല്‍ കണ്‍സള്‍ട്ടേഷന്‍ വഴിയും സിക്ക് നോട്ട് അനുവദിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെയുള്ള 12 മാസങ്ങളില്‍ ഇംഗ്ലണ്ടില്‍ ഒരു വ്യക്തിയുടെ ജോലി ചെയ്യാനുള്ള കഴിവിനെ വിലയിരുത്തുന്ന ഏകദേശം 11 മില്ല്യണ്‍ 'ഫിറ്റ് നോട്ടുകളാണ്' നല്‍കപ്പെട്ടത്. 

ഇതില്‍ 6.1 മില്ല്യണ്‍ കുറിപ്പുകളും ഡോക്ടറും, നഴ്‌സും നേരിട്ട് കാണാതെ നല്‍കിയവയാണെന്നാണ് വ്യക്തമാകുന്നത്. യഥാര്‍ത്ഥത്തില്‍ ഒരെണ്ണം ആവശ്യമില്ലെങ്കില്‍ പോലും സിക്ക് നോട്ട് നേടിയെടുക്കുന്നത് എളുപ്പമാണെന്ന് 39 ശതമാനം പേരാണ് പഠനത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. 

മെഡിക്കല്‍ കാരണങ്ങള്‍ ഇല്ലാതെയും, രോഗികളെ ചോദ്യം ചെയ്യാതെയും ഇത് നല്‍കേണ്ടി വരുന്നതായി ഹെല്‍ത്ത് വര്‍ക്കര്‍മാരും സമ്മതിക്കുന്നു. മാനസിക ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ ആളുകള്‍ പരാതിപ്പെടുന്നത് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് തിരിച്ചടി ഭയന്ന് ഇത് ചെയ്യേണ്ടി വരുന്നതെന്നാണ് ഇവര്‍ പറയുന്നത്. പത്ത് മിനിറ്റ് കൊണ്ട് വിലയിരുത്തി രോഗികളുടെ അപേക്ഷ സ്വീകരിക്കുകയോ, തള്ളുകയോ ചെയ്യണം. എന്നാല്‍ അപേക്ഷ തള്ളിയാല്‍ രോഗികള്‍ പരാതിപ്പെടുകയും പിന്നീട് മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള പേപ്പര്‍വര്‍ക്ക് ആവശ്യമായി വരികയും ചെയ്യും.




കൂടുതല്‍വാര്‍ത്തകള്‍.