CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 27 Minutes 11 Seconds Ago
Breaking Now

87-കാരനായ പെന്‍ഷനറുടെ കണ്ണ് ചൂഴ്‌ന്നെടുത്തു; വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് തല്ലിക്കൊന്നു; ഈസ്റ്റ് ലണ്ടനിലെ ട്യൂബ് സ്റ്റേഷന് പുറത്തുവെച്ച് നടന്ന ക്രൂരമായ അക്രമത്തില്‍ വൃദ്ധനെ കൊലപ്പെടുത്തി 23-കാരന്‍; കൊലപാതകത്തില്‍ കലാശിച്ചത് ഒരു കാരണവുമില്ലാത്ത അക്രമം

പാരാനോയ്ഡ് ഷീസോഫ്രെനിയ ബാധിച്ച മൈല്‍സ് ഇതിനുള്ള മരുന്ന് ഉപയോഗിക്കുന്നത് നിര്‍ത്തിയിരുന്നു

പൊതുസ്ഥലത്ത് വെച്ച് കണ്ണ് ചൂഴ്‌ന്നെടുത്ത്, 87-കാരനെ തല്ലിക്കൊന്ന പ്രതിയുടെ ചിത്രങ്ങള്‍ പുറത്ത്. ഈസ്റ്റ് ലണ്ടനിലെ ഹാരോള്‍ വുഡ് സ്‌റ്റേഷന് പുറത്തുവെച്ചാണ് ബെര്‍ണാര്‍ഡ് ഫൗളര്‍ക്ക് നേരെയാണ് ഒരു കാരണവുമില്ലാതെ 23-കാരന്‍ സെകായി മൈല്‍സ് അക്രമം അഴിച്ചുവിട്ടത്. പെന്‍ഷനറുടെ സ്വന്തം വാക്കിംഗ് സ്റ്റിക്ക് പിടിച്ചെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചാണ് കൊലപ്പെടുത്തിയത്. 

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27-നായിരുന്നു അതിക്രമം. മെക്കാനിക്കായി റിട്ടയര്‍ ചെയ്ത വൃദ്ധന്റെ കണ്ണ് ചൂഴ്‌ന്നെടുത്ത മൈല്‍സ് പിന്നീട് വാക്കിംഗ് സ്റ്റിക്ക് പിടിച്ചുവാങ്ങി തലയില്‍ 19 തവണ മര്‍ദ്ദിച്ചു, തലയില്‍ എട്ട് തവണയോളം ചവിട്ടുകയും ചെയ്തു. ഈ ക്രൂരതയില്‍ ഫൗളര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് ഓള്‍ഡ് ബെയ്‌ലിയില്‍ നടന്ന വിചാരണയില്‍ വ്യക്തമായി. Sekai Miles (pictured), 23, was jailed today after he subjected Bernard Fowler to a 'brutal' random attack outside Harold Wood station in east London early on February 27 last year

തന്റെ പ്രദേശത്തുള്ളവര്‍ക്കായി സൗജന്യ പത്രം എടുക്കാനായി സ്റ്റേഷനിലേക്ക് പോയതായിരുന്നു പെന്‍ഷനര്‍. ലിവര്‍പൂള്‍ സ്ട്രീറ്റില്‍ നിന്നുമാണ് മൈല്‍സ് ഹരോള്‍ഡ് വുഡ് സ്‌റ്റേഷനിലേക്ക് യാത്ര ചെയ്യുന്നത്. 'എന്നെ തൊട്ടാല്‍ നിങ്ങളെ കൊല്ലും' എന്നാണ് ഇയാള്‍ സ്‌റ്റേഷനിലെ ജീവനക്കാരോട് പറഞ്ഞത്. സ്റ്റേഷനില്‍ ഒരു ക്യാബ് ബുക്ക് ചെയ്‌തെങ്കിലും ഇത് ലഭിച്ചില്ല. 

ഈ സമയത്താണ് സ്റ്റേഷനിലേക്ക് വരികയായിരുന്ന ഫൗളര്‍ക്ക് സമീപം എത്തിയ പ്രതി അക്രമം അഴിച്ചുവിട്ടതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. അക്രമത്തിനിടെ പ്രതി ഇരയുടെ കണ്ണ് ചൂഴ്‌ന്നെടുത്തു. നിലത്ത് നിസ്സഹായനായി വീണ ഇരയെ അക്രമി ക്രൂരമായി മര്‍ദ്ദിച്ചു. വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് തലയിലായിരുന്നു മര്‍ദ്ദനം. ഇവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച മൈല്‍സിനെ പോലീസ് പിടികൂടി. 

പാരാനോയ്ഡ് ഷീസോഫ്രെനിയ ബാധിച്ച മൈല്‍സ് ഇതിനുള്ള മരുന്ന് ഉപയോഗിക്കുന്നത് നിര്‍ത്തിയിരുന്നു. ദൈവം തന്നെ രക്ഷിക്കുമെന്നായിരുന്നു ഇയാളുടെ നിലപാട്. ഇപ്പോള്‍ ബ്രോഡ്മൂര്‍ സെക്യൂര്‍ സൈക്യാട്രിക് ഹോസ്പിറ്റലിലേക്കാണ് ഇയാളെ ചികിത്സയ്ക്കായി അയച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ ആശുപത്രിയില്‍ കിടക്കേണ്ടി വരുമെന്ന് കോടതി മൈല്‍സിനോട് പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.