CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 19 Seconds Ago
Breaking Now

രോഗികള്‍ക്ക് ആംബുലന്‍സുകള്‍ക്ക് പിന്നില്‍ മരിക്കുന്നതിന് സാക്ഷിയായി ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ക്രൂ; എ&ഇ കാലതാമസങ്ങള്‍ രോഗികളുടെ ജീവനെടുക്കുന്നത് തുടരുന്നു; കാത്തിരിപ്പ് നീളുന്നതോടെ പരിചരണം കാര്‍ പാര്‍ക്കില്‍?

രോഗികളെ ആംബുലന്‍സുകളില്‍ കയറി ചികിത്സിക്കേണ്ട ഗതികേടിലാണ് ആശുപത്രിയിലെ മെഡിക്കല്‍ ജീവനക്കാര്‍

രോഗികള്‍ തങ്ങളുടെ ആംബുലന്‍സുകളില്‍ കിടന്ന് മരിക്കുന്ന അവസ്ഥയ്ക്ക് സാക്ഷിയായി ഇംഗ്ലണ്ടിലെ പാരാമെഡിക്കുകള്‍. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലെ കാലതാമസങ്ങളാണ് ആംബുലന്‍സുകളില്‍ രോഗികള്‍ മരിക്കാന്‍ ഇടയാക്കുന്നതെന്ന് യുണീഷന്‍ നടത്തിയ സര്‍വ്വെ ചൂണ്ടിക്കാണിക്കുന്നു. 

രോഗികളെ ആശുപത്രികള്‍ക്ക് കൈമാറുന്നതില്‍ നേരിടുന്ന കാലതാമസങ്ങള്‍ മൂലം ചില മേഖലകളില്‍ കാഷ്വാലിറ്റി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് പുറത്ത് 20 ആംബുലന്‍സുകള്‍ വരെ വരിനില്‍ക്കുന്ന അവസ്ഥയുണ്ട്. രോഗികളെ കൈമാറാന്‍ 12 മണിക്കൂറിലേറെ കാത്തിരിക്കുന്ന നിരവധി കേസുകളും ഇതിനിടെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

രോഗികള്‍ക്കും, ക്രൂവിനും മേല്‍ ഈ കാത്തിരിപ്പ് സൃഷ്ടിക്കുന്ന ആഘാതത്തിന്റെ തോതാണ് 600 ആംബുലന്‍സ് ജീവനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വെ വെളിച്ചത്ത് കൊണ്ടുവന്നത്. രോഗികളെ ആംബുലന്‍സുകളില്‍ കയറി ചികിത്സിക്കേണ്ട ഗതികേടിലാണ് ആശുപത്രിയിലെ മെഡിക്കല്‍ ജീവനക്കാര്‍. ഇത് കാര്‍ പാര്‍ക്ക് കെയര്‍ സാധാരണ കാര്യമാക്കി മാറ്റുന്നുവെന്ന് യുണീഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. 

കഴിഞ്ഞ വര്‍ഷം എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് മുന്നില്‍ കാത്തുകിടക്കവെ രോഗികളെ പരിചരിക്കേണ്ടി വന്നതായി 77% പാരാമെഡിക്കുകളും, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍മാര്‍ രേഖപ്പെടുത്തി. 68% പാരാമെഡിക്കുകള്‍ക്ക് ആശുപത്രി ഇടനാഴിയിലും, മറ്റുമായി രോഗികളെ നോക്കേണ്ടി വന്നതായും വ്യക്തമാക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.