യോര്‍ക്ക് മലയാളികളുടെ പ്രിയ ഗായകനും മലയാളി അസോസിയേഷന്‍ ഓഫ് യോര്‍ക്കിന്റെ സജീവ പ്രവര്‍ത്തകനുമായ മോഡി തോമസ് ചങ്കന്‍ (55) മരണത്തിന് കീഴടങ്ങി. കാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കേ ഇന്നലെ രാത്രിയായിരുന്നു അന്ത്യം.
മലയാളി അസോസിയേഷന്‍ ഓഫ് യോര്‍ക്കിന്റെ എല്ലാ പരിപാടികളും അദ്ദേഹം സജീവമായിരുന്നു. മതപരമായ ചടങ്ങുകള്‍ ഉള്‍പ്പെടെ യോര്‍ക്കിലെ മലയാളി കൂട്ടായ്മകളില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. തന്റെ ഗാനങ്ങളിലൂടെ ഏവരുടേയും ഹൃദയം കീഴടക്കിയ മോഡി തോമസ് ചങ്കന്റെ വിയോഗം ഏവരിലും വലിയ വേദനയാകുകയാണ്.
മരണകിടക്കയിലും സംഗീതത്തെ ചേര്‍ത്തുപിടിച്ചു അദ്ദേഹം. ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇഷ്ടഗാനങ്ങള്‍ കേട്ടും പാടിയും ആശ്വാസം കണ്ടെത്തിയെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു.ഒരു മാസം മുമ്പാണ് അദ്ദേഹത്തിന് കാന്‍സര്‍ സ്ഥിരീകരിച്ചത്.
തൃശൂര്‍ സ്വദേശിയായ മോഡി പരേതനായ സി എ തോമസ് ചങ്കന്റെയും അന്നം തോമസിന്റെയും മകനാണ്.
ഭാര്യ സ്റ്റീജ.
ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി റോയ്‌സ് മോഡി, എ ലെവല്‍ വിദ്യാര്‍ത്ഥി അന്ന മോഡി എന്നിവര്‍ മക്കളാണ്
സഹോദരങ്ങള്‍ ; പരേതനായ ആന്‍ഡ്രൂസ് തോമസ്, ജെയ്‌സണ്‍ തോമസ്, പ്രിന്‍സി ടോമി, പരേതയായ റോസിലി ദേവസി, ജെസ്സി തോമസ്, ഷീല ജോണ്‍സണ്‍.
സംസ്‌കാരം പിന്നീട് നടത്തും.