ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ വീടിനു സമീപത്തേക്ക് സ്ഫോടകവസ്തുക്കള്‍ എറിഞ്ഞു. ശോഭയുടെ എതിര്‍വശത്തെ വീടിന്റെ ഗേറ്റിന് സമീപത്തേക്കാണ് അജ്ഞാതര്‍ സ്ഫോടകവസ്തു എറിഞ്ഞത്.
രണ്ടു തവണ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി. ബൈക്കുകളിലെത്തിയ നാലു പേരാണു ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ശോഭയുടെ വീടാണെന്നു കരുതി എറിഞ്ഞതാണോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്.
അയ്യന്തോളിലെ ശോഭയുടെ വീടിനു മുന്നില്‍ ഇന്നലെ രാത്രി പത്തേമുക്കാലോടെയാണു സംഭവം. ശോഭ അടക്കമുള്ളവര്‍ വീട്ടിലുണ്ടായിരുന്നു. ഉഗ്രശബ്ദം കേട്ടു പുറത്തിറങ്ങി നോക്കിയപ്പോഴാണു പടക്കമെറിഞ്ഞതാണെന്നു വ്യക്തമായത്. സ്ഥലത്ത് എസിപിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം പരിശോധന നടത്തി.