ലണ്ടനിലെ സൗത്താളില്‍ തിരുവനന്തപുരം പൂന്തുറ സ്വദേശിയായ റെയ്മണ്ട് മൊറായിസ് (61) കുഴഞ്ഞു വീണു മരിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജോലി സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. പാരാമെഡിക്‌സ് സംഘമെത്തി പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. വെന്റിലേറ്ററില്‍ തുടരവേ കഴിഞ്ഞ ദിവസം മരണം സ്ഥിരീകരിച്ചു.
തിരുവനന്തപുരം സെന്റ് ഡൊമിനിക് വെട്ടുകാട് സ്വദേശിയായ ലൂര്‍ദ്ദ് മേരി റെയ്മണ്ടാണ് ഭാര്യ. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം വര്‍ഷങ്ങളായി സൗത്താളിലാണ് താമസിച്ചിരുന്നത്. ശ്രുതി, ശ്രേയസ് എന്നിവരാണ് മക്കള്‍. സംസ്‌കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.