CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 7 Minutes Ago
Breaking Now

യുകെ മലയാളി പ്രിന്‍സ്‌മോന്‍ മാത്യുവിന്റെ സഹോദരന്‍ തൊടുപുഴ കരിങ്കുന്നം ഏലംതാനത്ത് വീട്ടില്‍ ബിനു മാത്യു നിര്യാതനായി

യു കെ മലയാളികള്‍ക്കിടയിലെ സാമൂഹിക പ്രവര്‍ത്തകനും വില്‍ഷെയര്‍ മലയാളീ അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമായ പ്രിന്‍സ്മോന്‍ മാത്യുവിന്റെ ജേഷ്ഠസഹോദരനും  തൊടുപുഴ കരിംകുന്നം ഏലംതാനത്ത് എ  എം  മത്തായിയുടെയും ലീലാമ്മ മത്തായിയുടെയും മകനുമായ ബിനു മാത്യു ജൂണ്‍ 22ന് നിര്യാതനായി. ചുങ്കം ഇടവക മരുതൂര്‍ വീട്ടില്‍ ഷൈനിയാണ്  ഭാര്യ. അലക്‌സ്, അലക്‌സി, ആഷ്ലി എന്നിവര്‍ മക്കളാണ്.  സംസ്‌കാരം ജൂണ്‍ 24 ചൊവ്വാഴ്ച 3 മണിക് കരിങ്കുന്നം സെയിന്റ് അഗസ്റ്റിന്‍ ക്‌നാനായ ചര്‍ച്ചില്‍ നടത്തപ്പെടും.

ഏലംതാനത്ത്  ബിനു മാത്യുവിന്റെ നിര്യാണത്തില്‍ യുക്മ ദേശീയഭാരവാഹികളായ അഡ്വ എബി സെബാസ്റ്റ്യന്‍, ജയകുമാര്‍ നായര്‍, ഷീജോ വര്ഗീസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റര്‍ സുജു ജോസഫ് , യുക്മ റീജിയണല്‍ ഭാരവാഹികളായ സുനില്‍ ജോര്‍ജ്, ജോബി തോമസ്, ബേബി വര്‍ഗീസ്, വില്‍ഷെയര്‍ മലയാളീ അസോസിയേഷന്‍ ഭാരവാഹികളായ  ജിജി സജി, ഷിബിന്‍ വര്ഗീസ്, കൃതേഷ് കൃഷ്ണന്‍, സ്വിന്‍ഡന്‍ കേരള സോഷ്യല്‍ ക്ലബ് പ്രസിഡന്റ് സോണി കാച്ചപ്പിള്ളി, സെക്രട്ടറി ജോര്‍ജ് തോമസ്, ട്രഷറര്‍ പ്രദീഷ് ഫിലിപ്പ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.