CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 11 Minutes 30 Seconds Ago
Breaking Now

ആലപ്പുഴയിലേക്ക് ഇന്ന് വിലാപയാത്ര; സംസ്‌കാരം നാളെ

കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം പട്ടം എസ് യു ടിആശുപത്രിയില്‍ ചികിത്സയിലായിരുന്നു വി എസ്.

വിപ്ലവനായകന് അന്ത്യാഭ്യവാദ്യമര്‍പ്പിക്കുകയാണ് കേരളം. തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലിലെ വസതിയിലാണ് വി എസിന്റെ മൃതദേഹം ഇപ്പോഴുള്ളത്. ഒമ്പത് മണിയോടെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആയിരങ്ങളാണ് രാത്രി ഏറെ വൈകിയും വിഎസിനെ അവസാനമായി കാണാനായി എകെജി സെന്ററിലെത്തിയത്. നാളെ ഉച്ചകഴിഞ്ഞ് ആലപ്പുഴ വലിയചുടുകാടിലാണ് സംസ്‌കാരം.

ഇന്നലെ ഉച്ചതിരിഞ്ഞ് 3.20ന് ആയിരുന്നു വി എസ് അച്യുതാനന്ദന്റെ അന്ത്യം. കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം പട്ടം എസ് യു ടിആശുപത്രിയില്‍ ചികിത്സയിലായിരുന്നു വി എസ്. ഒരു മാസക്കാലമായി തിരുവനന്തപുരം പട്ടം  ആശുപത്രിയിലായിരുന്ന വി എസിന്റെ ആരോഗ്യനില അതീവ ഗുരുതരമാകുകയായിരുന്നു. ഒരു നൂറ്റാണ്ടിന്റെ വിപ്ലവജീവിതത്തിനാണ് തിരശീല വീണത്.

വൈകിട്ട് ഏഴേകാലോടെയാണ് വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിലെത്തിച്ചത്. ആയിര കണക്കിന് പ്രവര്‍ത്തകര്‍ വി എസിന് അന്ത്യാഭിവാദ്യങ്ങളുമായി കാത്തുനിന്നു. എ കെ ജി സെന്ററിലെ പൊതുദര്‍ശനത്തിന് ശേഷം രാത്രി പതിനൊന്നേമുക്കാലോടെ മൃതദേഹം തിരുവനന്തപുരത്തെ ബാര്‍ട്ടന്‍ഹില്ലിലെ വീട്ടിലേക്ക് എത്തിച്ചു.

ഇന്ന് രാവിലെ ഒമ്പത് മണി മുതല്‍ ദര്‍ബാര്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വി എസിനോടുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.