ബ്രിട്ടന് ഇപ്പോള്‍ ഏത് രാഷ്ട്രീയ ദിശയിലേക്കാണ് നീങ്ങുന്നതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമുണ്ട്. പരമ്പരാഗത പാര്‍ട്ടികളെല്ലാം തങ്ങളുടെ എതിരാളിയായി ഒരു ഇത്തിരിക്കുഞ്ഞന്‍ പാര്‍ട്ടിയെ കാണുകയും, ആ പാര്‍ട്ടിയുടെ നയങ്ങള്‍ക്കൊപ്പം പിടിക്കാന്‍ സ്വന്തമായി നയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമ്പോള്‍ സ്വദേശികളായ ജനങ്ങള്‍ ഏത് ഭാഗത്തേക്ക് പോകുമെന്ന ഭയമാണ് അവര്‍ക്കുള്ളതെന്ന് വ്യക്തമാണ്.
പറഞ്ഞുവരുന്നത് റിഫോം യുകെയുടെ കാര്യമാണ്. ബ്രിട്ടന് കുടിയേറ്റക്കാരെ ആവശ്യമുണ്ടാകുകയും, അവരെ തൃപ്തിപ്പെടുത്തി നിര്‍ത്താന്‍ കൂടി ശ്രമിക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും കുടിയേറ്റക്കാര്‍, പ്രത്യേകിച്ച് അനധികൃതമായി എത്തുന്ന അഭയാര്‍ത്ഥികള്‍ രാജ്യത്തിന്റെ പൊതുസേവനങ്ങള്‍ക്ക് സമ്മര്‍ദവും, ഖജനാവില്‍ നിന്ന് പണം കവരുകയും ചെയ്യുന്നത് ജനങ്ങളെ രോഷാകുലരാക്കുകയാണ്.
ഇതെല്ലാം ചൂണ്ടിക്കാണിച്ച് ജനങ്ങളുടെ കണ്ണിലുണ്ണിയായി മാറുകയാണ് റിഫോം യുകെയും, അവരുടെ നേതാവ് നിഗല്‍ ഫരാഗും. കുടിയേറ്റത്തിന്റെ വിവിധ കണക്കുകള്‍ അദ്ദേഹം പലപ്പോഴും ബ്രിട്ടീഷ് മൂല്യങ്ങള്‍ തകരുന്നതിന്റെ സൂചനയായി ഉയര്‍ത്തിക്കാണിക്കാറുണ്ട്. ഇതിനൊടുവിലാണ് ഇപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ നല്‍കപ്പെടുന്ന 'പേരിനെ' കുറിച്ചുള്ള കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന പേര് 'മുഹമ്മദ്' എന്നാമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23% വര്‍ദ്ധനവ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയെന്നും ഒഎന്‍എസ് പറയുന്നു. 2024-ല്‍ ഏകദേശം 5721 ആണ്‍കുട്ടികള്‍ ഈ നാമധാരികളായി.
നോവാ- രണ്ടാം സ്ഥാനത്തും, ഒലിവര്‍- മൂന്നാമതുമായി. കീര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയായി ശേഷം കീര്‍ എന്ന പേര് ഒരു കുഞ്ഞിന് പോലും നല്‍കിയില്ലെന്നതും ശ്രദ്ധേയമാണ്. ഇമിഗ്രേഷന്‍ മൂലം യുകെയിലേക്ക് മുസ്ലീം സമൂഹങ്ങളുടെ വരവ് കൂടിയതിന് പുറമെ മോ ഫറാ, മുഹമ്മദ് സലാ, മുഹമ്മദ് അലി തുടങ്ങിയ സ്‌പോര്‍ട്‌സ് താരങ്ങളുടെ പ്രശസ്തിയും ഈ പേര് നല്‍കാന്‍ ഊര്‍ജ്ജമേകുന്നതായാണ് കരുതുന്നത്.