CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 24 Minutes 32 Seconds Ago
Breaking Now

പിന്നെങ്ങനെ ജയിലില്‍ സ്ഥലമുണ്ടാകും! ബ്രിട്ടീഷ് ജയിലുകളില്‍ വിദേശ ലൈംഗിക കുറ്റവാളികളുടെയും, ഗുരുതര ക്രിമിനലുകളുടെയും എണ്ണം റെക്കോര്‍ഡില്‍; കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബ്രിട്ടീഷ് കുറ്റവാളികളേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ വര്‍ദ്ധന

ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ കണക്ക് നോക്കിയാല്‍ ആകെയുള്ള 87,334 തടവുകാരില്‍ 12 ശതമാനം വിദേശികളാണ്

ബ്രിട്ടീഷ് ജയിലുകള്‍ സ്ഥലപരിമിതി കൊണ്ട് ശ്വാസം മുട്ടുകയാണ്. ഇതിന് പരിഹാരം കാണാന്‍ നിലവില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്നവരെ മുന്‍കൂറായി പുറത്തുവിടാനാണ് മന്ത്രിമാര്‍ തയ്യാറാകുന്നത്. ഇതിന് പുറമെ പല കുറ്റകൃത്യങ്ങള്‍ക്കും കുറ്റവാളികളെ ജയിലുകളിലേക്ക് അയയ്‌ക്കേണ്ടെന്ന ഭയാനകമായ തീരുമാനവും മന്ത്രിമാര്‍ കൈക്കൊണ്ടിരിക്കുന്നു. 

ഈ ഘട്ടത്തിലാണ് ബ്രിട്ടനിലെ ജയിലുകളില്‍ വിദേശ ക്രിമനലുകളുടെ എണ്ണം പെരുകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നത്. ആദ്യമായി തടവുകാരുടെ പൗരത്വം ഉള്‍പ്പെടുത്തിയ ഔദ്യോഗിക കണക്ക് പുറത്തുവന്നതോടെയാണ് ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജയിലുകളില്‍ പാര്‍പ്പിച്ചിട്ടുള്ള ലൈംഗിക കുറ്റവാളികളുടെയും, ഗുരുതര ക്രിമിനലുകളുടെയും എണ്ണം റെക്കോര്‍ഡ് ഇട്ടതായി തിരിച്ചറിയുന്നത്. 

ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം 1731 വിദേശ ലൈംഗിക കുറ്റവാളികള്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. 12 മാസം കൊണ്ട് 9.9 ശതമാനം വര്‍ദ്ധനവാണ് നേരിട്ടത്. അതേസമയം കഴിഞ്ഞ വര്‍ഷത്തില്‍ ബ്രിട്ടീഷ് ലൈംഗിക കുറ്റവാളികളുടെ എണ്ണവുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ പെട്ട് ജയിലിലാകുന്ന വിദേശ ക്രിമിനലുകളുടെ എണ്ണം മൂന്നരിട്ടി വര്‍ദ്ധിച്ചതായി ജസ്റ്റിസ് മന്ത്രാലയത്തിന്റെ ഡാറ്റ വ്യക്തമാക്കുന്നു. 

ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ കണക്ക് നോക്കിയാല്‍ ആകെയുള്ള 87,334 തടവുകാരില്‍ 12 ശതമാനം വിദേശികളാണ്. കഴിഞ്ഞ വര്‍ഷം ഈ കണക്കില്‍ 3 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. വിദേശ ക്രിമിനലുകളെ തീറ്റിപ്പോറ്റാന്‍ പ്രതിവര്‍ഷം 360 മില്ല്യണ്‍ പൗണ്ടിലേറെ ചെലവ് വരുന്നതായാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അനാലിസിസ് വ്യക്തമാക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.