ബ്രിട്ടനിലെ ഹോട്ടലുകളില്‍ അഭയാര്‍ത്ഥികളെ പാര്‍പ്പിക്കുന്നതിന് എതിരായ പ്രതിഷേധങ്ങള്‍ക്കൊപ്പം, അനുകൂലിച്ചുള്ള മാര്‍ച്ചുകളും അരങ്ങേറുന്നതിനാല്‍ വീക്കെന്‍ഡുകളില്‍ അന്തരീക്ഷം കലുഷിതമാണ്. അഭയാര്‍ത്ഥി അപേക്ഷകരെ പാര്‍പ്പിച്ചിട്ടുള്ള ഹോട്ടലുകള്‍ക്ക് മുന്നിലെ പ്രതിഷേധങ്ങള്‍ അക്രസംഭവങ്ങളില്‍ കലാശിച്ചപ്പോള്‍ 15-ലേറെ പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അഭയാര്‍ത്ഥി സിസ്റ്റം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് 30-ലേറെ പ്രതിഷേധങ്ങളാണ് ബ്രിട്ടനില്‍ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയത്. ബ്രിസ്റ്റോള്‍, എക്‌സ്റ്റര്‍, ടാംവര്‍ത്ത്, കാനോക്ക്, നണീറ്റണ്‍, ലിവര്‍പൂള്‍, വേക്ക്ഫീല്‍ഡ്, ന്യൂകാസില്‍, ഹോര്‍ലി, കാനറി വാര്‍ഫ്, അബെര്‍ദീന്‍, സ്‌കോട്ട്‌ലണ്ടിലെ പെര്‍ത്ത്, വെയില്‍സിലെ മോള്‍ഡ് തുടങ്ങിയ ഇടങ്ങളില്‍ ഉള്‍പ്പെടെ വിവിധ പട്ടണങ്ങളിലും, നഗരങ്ങളിലുമായാണ് പ്രതിഷേധങ്ങള്‍ നടന്നത്.
അതേസമയം വംശവെറിക്കെതിരെ നിലകൊള്ളാന്‍ ആഹ്വാനം ചെയ്ത് ബ്രിസ്റ്റോള്‍, കാനോക്ക്, ലെസ്റ്റര്‍, ലിവര്‍പൂള്‍, ന്യൂകാസില്‍, വേക്ക്ഫീല്‍ഡ്, ഹോര്‍ലി, ലോംഗ് ഈറ്റണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യത്യസ്ത പ്രതിഷേധങ്ങളും അരങ്ങേറി. പ്രതിഷേധങ്ങള്‍ പോലീസുമായി ഉന്തും തള്ളും നടത്തി. കൂടാതെ എതിര്‍വിഭാഗവുമായി തമ്മിലടിയും നടന്നു. ബ്രിസ്‌റ്റോള്‍, ലിവര്‍പൂള്‍, ഹോര്‍ലി എന്നിവിടങ്ങളിലായി 15-ഓളം പേര്‍ അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ട്.
പോലീസുകാര്‍ക്ക് എതിരെ നടന്ന അക്രമങ്ങളില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെങ്കിലും അന്വേഷണങ്ങള്‍ നടത്തുമെന്ന് എവോണ്‍ & സോമര്‍സെറ്റ് പോലീസ് പറഞ്ഞു.