CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 25 Minutes 39 Seconds Ago
Breaking Now

ഇന്ത്യയില്‍ ആണവാക്രമണം നടത്തണമെന്നും, മാഷാ അള്ളായും എഴുതിയ തോക്കുകള്‍ പ്രദര്‍ശിപ്പിച്ച ശേഷം മിനെയാപോളിസിലെ കാത്തലിക് സ്‌കൂളില്‍ കുര്‍ബാനയ്ക്ക് നേരെ വെടിയുതിര്‍ത്തു; ട്രാന്‍സ്‌ജെന്‍ഡര്‍ കൊലയാളി കവര്‍ന്നത് രണ്ട് ചെറിയ കുട്ടികളുടെ ജീവന്‍; 14 കുട്ടികള്‍ക്ക് പരുക്കേറ്റു; ആരാധനയ്ക്കിടെ കൂട്ടക്കൊല നടത്തിയ ശേഷം അക്രമി ജീവനൊടുക്കി

സ്വയം സ്ത്രീയായി വിശേഷിപ്പിച്ച ഇയാള്‍ സ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥിയായിരുന്നു

യുഎസിലെ സതേണ്‍ മിനിയാപോളിസില്‍ അനണ്‍സിയേഷന്‍ ചര്‍ച്ചിന് നേരെ നടന്ന വെടിവെപ്പില്‍ 8, 10 വയസ്സുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ട്രാന്‍സ്‌ജെന്‍ഡറായ 23-കാരനാണ് അക്രമി. ഇയാള്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. അക്രമത്തില്‍ മറ്റ് 14 കുട്ടികള്‍ക്കും, 80-കളില്‍ പ്രായമുള്ള മൂന്ന് പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. 

കാത്തലിക് സ്‌കൂളിലെ ചര്‍ച്ചില്‍ സര്‍വ്വീസ് നടക്കുന്നതിനിടെയാണ് അക്രമി റോബിന്‍ വെസ്റ്റ്മാന്‍ തോക്കുമായി എത്തി വെടിയുതിര്‍ത്തത്. ഇതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്റെ ആയുധങ്ങളും, ബുള്ളറും, ഇതില്‍ എഴുതിയ ഞെട്ടിക്കുന്ന വാക്കുകളും യുട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. 

കൂട്ടക്കൊല നടത്തുന്നതിന് മുന്‍പുള്ള ദൃശ്യങ്ങളില്‍ നിന്നും ആയുധങ്ങളില്‍ 'ഇന്ത്യയില്‍ ആണവാക്രമണം നടത്തുക', 'മാഷാ അള്ളാ', 'ഇസ്രയേല്‍ തകരണം' എന്നിങ്ങനെ എഴുതിവെച്ചിരുന്നതായാണ് വിവരം. അനന്‍സിയേഷന്‍ കാത്തലിക് സ്‌കൂളില്‍ കുട്ടികള്‍ കുര്‍ബാനയില്‍ പങ്കെടുക്കുമ്പോഴാണ് സ്‌റ്റെയിന്‍ഡ് ഗ്ലാസിട്ട ജനലിന് അപ്പുറത്ത് നിന്നും റോബിന്‍ വെസ്റ്റ്മാന്‍ അകത്തേക്ക് വെടിയുതിര്‍ത്തത്. 

സ്വയം സ്ത്രീയായി വിശേഷിപ്പിച്ച ഇയാള്‍ സ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥിയായിരുന്നു. രണ്ട് കുട്ടികളെ കൊലപ്പെടുത്തുകയും, മറ്റുള്ളവരെ പരുക്കേല്‍പ്പിക്കുകയും ചെയ്ത ശേഷം ഇയാള്‍ പള്ളിക്ക് പിന്നില്‍ ആത്മഹത്യ ചെയ്തു. 6 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് പരുക്കേറ്റതെന്ന് പോലീസ് പറഞ്ഞു. 

'6 മില്ല്യണ്‍ പോരാ' എന്ന് ഒരു റൈഫിളില്‍ വെസ്റ്റ്മാന്‍ കുറിച്ചിരുന്നു. ജൂത കൂട്ടക്കൊലയില്‍ ആറ് മില്ല്യണ്‍ പേരെ കൊലപ്പെടുത്തിയതിനെ കുറിച്ചുള്ള ഇസ്രയേല്‍ വിരുദ്ധ പരാമര്‍ശമാണ് ഇത്. ഇന്ത്യാ വിരുദ്ധതയും, ജൂത വിരുദ്ധ ഇസ്ലാമിക പ്രോപ്പഗാന്‍ഡയാണ് അക്രമി വിശ്വസിച്ച് വന്നിരുന്നതെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.