ബ്രിട്ടനിലെ ജയിലുകളില്‍ വനിതാ ഓഫീസര്‍മാരും പുരുഷ ജയിലുകളില്‍ ജോലി ചെയ്യുന്നുണ്ട്. ഇത് പലപ്പോഴും കുറ്റവാളികളുമായി അടുപ്പത്തില്‍ ചെന്നുകലാശിക്കുന്ന വാര്‍ത്തകള്‍ പതിവായി മാറുകയാണ്. ഇപ്പോള്‍ ഒരു ജയിലിലെ മൂന്നാമത്തെ വനിതാ പ്രിസണ്‍ ഓഫീസറും കുറ്റവാളികളുമായുള്ള അവിശുദ്ധ ബന്ധത്തില്‍ അകത്തായിരിക്കുന്നവെന്നതാണ് വിവരം.
26-കാരി എയ്മീ ഡ്യൂക്കാണ് കുറ്റവാളികളെ പ്രണയിച്ച കുറ്റത്തില്‍ ഒരു വര്‍ഷത്തെ ശിക്ഷ ഏറ്റുവാങ്ങിയത്. നോര്‍ത്താന്റ്‌സിലെ എച്ച്എംപി ഫൈവ് വെല്‍സിലാണ് ഈ ഓഫീസര്‍ രണ്ട് തടവുപുള്ളികളുമായി പ്രണയബന്ധത്തില്‍ ഏര്‍പ്പെട്ടത്.
2022 സെപ്റ്റംബറിലാണ് ഡ്യൂക്കിനെ അറസ്റ്റ് ചെയ്യുന്നത്. 253 മില്ല്യണ്‍ പൗണ്ട് ചെലവിട്ട് നിര്‍മ്മിച്ച ജയില്‍ തുറന്ന് മാസങ്ങള്‍ക്കുള്ളിലായിരുന്നു ഇത്. ഒരു ജയില്‍പുള്ളിയുമായി രണ്ട് മാസത്തിനിടെ 248 കോളും, മെസേജുകളുമാണ് ഇവര്‍ നടത്തിയത്. രണ്ടാമത്തെ ആളുമായി 254 തവണയും ഫോണില്‍ ബന്ധപ്പെട്ടു.
ഒരു ജയില്‍ സെല്ലില്‍ നിന്നും രണ്ട് തടവുകാര്‍ക്കൊപ്പം പുറത്തുവരുന്ന ഓഫീസറുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പൊതുഓഫീസില്‍ തെറ്റായ പെരുമാറ്റം നടത്തിയെന്ന കുറ്റം നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതിയില്‍ ഡ്യൂക്ക് സമ്മതിച്ചു. വിചാരണയില്‍ ഉടനീളം ഇവര്‍ വിങ്ങിപ്പൊട്ടി.
മുന്‍പ് ഇതേ ജയിലിലെ മറ്റൊരു വനിതാ ഓഫീസര്‍ 29-കാരി ടോണി കോളിനെ സമാന കുറ്റത്തില്‍ 12 മാസത്തെ ശിക്ഷ വിധിച്ചിരുന്നു. മറ്റൊരു ഓഫീസര്‍ റേച്ചല്‍ സ്റ്റാന്‍ടണ്‍ കവര്‍ച്ച കേസില്‍ അകത്തായ പ്രതിയുമായി ബന്ധത്തില്‍ തലനാരിഴയ്ക്ക് ശിക്ഷ കിട്ടാതെ രക്ഷപ്പെട്ടിരുന്നു.