ബ്രിട്ടന്റെ മോര്‍ട്ട്‌ഗേജ് വിപണിയില്‍ വീണ്ടും ആശങ്കയുടെ നിഴലാട്ടം. മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വീണ്ടും ഈയാഴ്ച മുകളിലേക്ക് നീങ്ങാന്‍ തുടങ്ങിയതോടെയാണ് ഇത്. ഇതോടെ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് ഡീലുകള്‍ 5 ശതമാനത്തിന് മുകളിലേക്കാണ് എത്തിയത്.
ബാങ്കിന്റെ ബേസ് റേറ്റ് 4.25 ശതമാനത്തില്‍ നിന്നും 4 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. എന്നാല്‍ സ്വാപ്പ് ററ്റുകള്‍ വിപരീത ദിശയിലേക്കാണ് നീങ്ങിയത്. ചിലത് 30 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തി. കസ്റ്റമര്‍ക്ക് നല്‍കാന്‍ ലെന്‍ഡര്‍മാര്‍ എടുക്കുന്ന കടത്തിന് മേല്‍ നിശ്ചയിക്കുന്ന ചാര്‍ജ്ജാണ് സ്വാപ് റേറ്റ്.
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി വര്‍ഷത്തില്‍ ബേസ് റേറ്റ് നിശ്ചയിക്കാന്‍ എട്ട് തവണ ചേരുമ്പോള്‍ ഇതേ കാലയഴില്‍ സ്വാപ് റേറ്റില്‍ അര മില്ല്യണ്‍ മാറ്റങ്ങളെങ്കിലും സംഭവിക്കുന്നുണ്ടെന്ന് മണിഫാക്ട്‌സ് പറയുന്നു. ഈ നിരക്ക് ആസ്പദമാക്കിയാണ് ബാങ്കുകളും, ബില്‍ഡിംഗ് സൊസൈറ്റികളും ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജ് പ്രൊഡക്ടുകള്‍ക്ക് നിരക്ക് നിശ്ചയിക്കുന്നത്.
അടുത്ത മാസം പണപ്പെരുപ്പം 4 ശതമാനത്തിലേക്ക് വര്‍ദ്ധിക്കുമെന്ന് വിപണി പ്രതീക്ഷിക്കുന്നതാണ് നിലവില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരാനുള്ള ഒരു കാരണം. നിരവധി ലെന്‍ഡര്‍മാര്‍ ഇതിനകം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് പ്രോപ്പര്‍ട്ടി വിപണിയില്‍ ചുവടുവെയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശങ്കയാണ് സമ്മാനിക്കുന്നത്.