വാട്ടര്‍ഫോര്‍ഡില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ മലയാളി യുവതിയെ കണ്ടെത്തി. വാട്ടര്‍ഫോര്‍ഡ് കമ്യൂണിറ്റി നടത്തിയ അതിതീവ്ര തിരച്ചിലുകള്‍ക്ക് ശേഷമാണ് ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ത്ഥിനിയായ സാന്റാ മേരി തമ്പി(20)യെ കണ്ടെത്തിയത്. യുവതിയുടെ വീടിന് സമീപത്തുള്ള റൗണ്ട് എബൗട്ടിന് സമീപം ഒരാള്‍ കിടക്കുന്നുണ്ടെന്ന് പൊളിഷ് വംശജന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും തിരച്ചില്‍ സംഘവും ചേര്‍ന്നാണ് യുവതിയെ കണ്ടെത്തിയത്.
ശരീരത്തില്‍ നേരിയ പരുക്കുണ്ട്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ 6.15 ന് നടക്കാന്‍ പോയ സാന്റായുടെ പതിവ് സമയം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടര്‍ന്നാണ് കുടുംബം നടത്തിയ തിരച്ചിലിനിടെ യുവതിയുടെ ഫോണ്‍ വീട്ടിലെ ചെരുപ്പ് സ്റ്റാന്റില്‍ നിന്നും ലഭിച്ചു.തുടര്‍ന്നാണ് കുടുംബം വിവരം സുഹൃത്തുക്കളേയും പൊലീസിനേയും അറിയിച്ചത്.
സാന്റാ മേരി തമ്പി ആക്രമണത്തിന് ഇരയായ സംഭവം അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന വംശീയാക്രമണങ്ങള്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വാട്ടര്‍ഫോര്‍ഡില്‍ ആറു വയസ്സുകാരി മലയാളി പെണ്‍കുട്ടി ആക്രമണത്തിന് ഇരയായത് ഉള്‍പ്പെടെ കഴിഞ്ഞ ഒരു മാസത്തിനിടെ 13 ഓളം ഇന്ത്യന്‍ വംശജര്‍ക്ക് നേരെ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്.