CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 39 Minutes 43 Seconds Ago
Breaking Now

ബ്രിട്ടനില്‍ മലയാളി ഗോട്ട് ടാലെന്റ്'' ഇവെന്റുമായി കലാഭവന്‍ ലണ്ടന്‍

മലയാള ചലച്ചിത്ര രംഗത്തും മറ്റു കലാ രംഗങ്ങളിലും നൂറുകണക്കിന്  പ്രതിഭകള്‍ക്ക് ജന്മം കൊടുത്ത പ്രസ്ഥാനമാണ് പ്രതിഭാധനനായ ആബേലച്ചന്‍ രൂപം കൊടുത്ത കൊച്ചിന്‍ കലാഭവന്‍. ഒരു കാലഘട്ടത്തില്‍ മലയാള സിനിമ രംഗത്തേക്കുള്ള പ്രവേശന വാതില്‍ ആയിരുന്നു കലാഭവന്‍.  കൊച്ചിന്‍ കലാഭവനാണ്  കേരളത്തില്‍ ആദ്യമായി സ്റ്റേജ് ഷോകള്‍ക്ക് തുടക്കം  കുറിക്കുന്നത്. ഗാനമേള, മിമിക്സ് പരേഡ് അടക്കം വെത്യസ്തമായ ഒട്ടനവധി  കലാപരിപാടികള്‍ക്ക് ജന്മം കൊടുത്ത ഈ മഹാ പ്രസ്ഥാനത്തിന് ലോകത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോള്‍ ശാഖകളുണ്ട്. 

വ്യത്യസ്തങ്ങളായ നിരവധി കലാ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ കൊച്ചിന്‍ കലാഭവന്റെ യുകെ ചാപ്റ്ററായ കലാഭവന്‍ ലണ്ടന്‍ ആരംഭം കുറിക്കുന്ന വളരെയേറെ വെത്യസ്തമായ ഒരു പരിപാടിയാണ് 

 'മലയാളി ഗോട്ട് ടാലെന്റ്‌റ്' (MALAYALI GOT TALENT)

പ്രായഭേദ്യമെന്ന്യേ സ്വദേശികളും പ്രവാസികളുമായ മലയാളികളെ കലാരംഗത്ത് കൈപിടിച്ചുയര്‍ത്തുവാനും അവരിലെ കഴിവുകള്‍ കണ്ടെത്തുവാനും അവരുടെ പ്രതിഭ തെളിയിക്കുവാനുമുള്ള  അവസരം ഒരുക്കുക എന്നതാണ് വെത്യസ്തമായ ഈ പരിപാടിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. 

സംഗീതം നൃത്തം അഭിനയം ഫാഷന്‍ വാദ്യോപകരണങ്ങള്‍ തുടങ്ങി നിരവധിയായ മേഖലകളില്‍ പ്രതിഭകളെ കണ്ടെത്തുക, അവര്‍ക്ക് നിര്‍ദ്ദേശങ്ങളും പരിശീലനവും നല്‍കുക,അവരുടെ  കഴിവുകള്‍ പ്രകടിപ്പിക്കാന്‍ വേദിയൊരുക്കുക. സിനിമ, നാടക, പിന്നണീഗാന രംഗങ്ങളിലൊക്കെയുള്ള  പ്രശസ്തരും പ്രതിഭകളുമായ താരങ്ങളോടൊപ്പം പെര്‍ഫോം ചെയ്യാന്‍ അവര്‍ക്ക് അവസരമൊരുക്കുക അങ്ങനെ അവരെ പ്രൊഫഷണലുകളായി മാറാന്‍ സഹായിക്കുക തുടങ്ങിയവയാണ് ഇതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍.

ഇതിനായി യുകെയില്‍ വിവിധ സ്ഥലങ്ങളില്‍ വേദികള്‍ സംഘടിപ്പിക്കും. 

മലയാളി ഗോട്ട് ടാലന്റുമായി സഹകരിക്കാന്‍ താത്പര്യമുള്ള യുകെയിലെയും യൂറോപ്പിലെയും വ്യക്തികള്‍, സംഘടനകള്‍, അസോസിയേഷനുകള്‍ ദയവായി ബന്ധപ്പെടുക. ഈ പരിപാടിയില്‍ വിവിധ സ്ഥലങ്ങളില്‍ കോര്‍ഡിനേറ്റര്‍ മാരെയും ആവശ്യമുണ്ട്, കലാ സാഹിത്യ സാംസ്‌ക്കാരിക രംഗങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടുക

 

ഡയറക്ടര്‍ 

കലാഭവന്‍ ലണ്ടന്‍ 

Mob : 07881472364 

Email  kalabhavanlondon@gmail.com

 

 




കൂടുതല്‍വാര്‍ത്തകള്‍.