CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 44 Minutes 43 Seconds Ago
Breaking Now

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഓണാഘോഷം ഗംഭീരമായി

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ഓണം  ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. 2025   സെപ്റ്റംബര്‍  27 ആം തീയതി ശനിയാഴ്ച  വൈകുന്നേരം 5:30 മുതല്‍ ലണ്ടനിലെ  തൊണ്ടോന്‍ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടോന്‍ കമ്മ്യൂണിറ്റി സെന്‍ഡറില്‍ വച്ചാണ് ഓണം ആഘോഷങ്ങള്‍ നടത്തിയത്.ബഹുമാന്യ ക്രോയ്ഡണ്‍ മേയര്‍ ജയ്‌സണ്‍ പെറി വിശ്ഷ്ട അതിഥി ആയിരുന്നു.    ഓണാഘോഷത്തോടെനുബന്ധിച്ചു

മാവേലി എഴുന്നളത്ത്

 

ദീപം തെളിയിക്കല്‍

 

ഓണപ്പാട്ട് (LHA ടീം)

 

ഓണപ്പാട്ട് (നിവേദിത)

 

നൃത്തം [LHA കുട്ടികള്‍]

 

കൈകൊട്ടിക്കളി (LHA പെണ്‍കുട്ടികള്‍)

 

ഓണപ്പാട്ട് (റാഗി സ്വിന്റണ്‍)

 

നൃത്തം (സംഗീത ഓക്‌സ്‌ഫോര്‍ഡ്)

 

തിരുവാതിര (LHA ടീം)

 

നൃത്തശില്‍പ്പം (ആശാ ഉണ്ണിത്താന്‍)

 

കഥകളി (വിനീത് പിള്ള)

 

ഇലഞ്ഞിതറ മേളം (വിനോദ് നവധാര)

 

ദീപാരാധന 

 

പ്രസാദം ഉട്ട് [ഓണസദ്യ] എന്നിവ നടത്തപ്പെട്ടു. ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി ആളുകള്‍ ഓണാഘോഷ പരിപാടികളില്‍ പങ്കെടുത്തു

 

 




കൂടുതല്‍വാര്‍ത്തകള്‍.