CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 36 Minutes 8 Seconds Ago
Breaking Now

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ കലാമേള ഒക്ടോബര്‍ 18 ന് റെയ്‌ലിയില്‍...... രജിസ്‌ട്രേഷന് ആവേശകരമായ പ്രതികരണം

ബെഡ്‌ഫോര്‍ഡ്: യു.കെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ, 'യുക്മ'യുടെ ഈസ്റ്റ് ആംഗ്ലിയ റീജണല്‍ കലാമേള റെയിലിയില്‍ വെച്ച് ഒക്ടോബര്‍ 18 നു നടക്കും. കലാമേളയ്ക്കുള്ള രെജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കവെ ആവേശകരമായ പ്രതികരണവും  രജിസ്റ്റര്‍ ചെയ്യുന്ന കലാകാരുടേ വന്‍ പ്രവാഹവുമാണ് കാണുവാന്‍ കഴിയുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.  

ഈസ്റ്റ് ആംഗ്ലിയ റീജനില്‍ നിന്നുള്ള 23 അംഗ അസോസിയേഷനുകളില്‍ നിന്നായി ആയിരത്തിലധികം കലാപ്രതിഭകള്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്ന ഈ മഹാ കലോത്സവം റെയ്ലിയില്‍ വെച്ച് 

വിപുലമായ രീതിയില്‍ അരങ്ങേറും.

ഈസ്റ്റ് ആംഗ്ലിയയില്‍ വലിയ ജന പങ്കാളിത്തത്തോടെയും അത്യാവേശകരമായ മത്സരങ്ങളിലൂടെയും ശ്രദ്ധേയമായ കലാമേളകളുടെ ഏറ്റവും മികവുറ്റ വേദിയാവും ഇത്തവണ ദി സ്വയനെ പാര്‍ക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുക. കലാസൗഹൃദ സദസ്സിനുമുന്നില്‍ സ്വന്തം കലാപ്രതിഭ തെളിയിക്കാനും, മറ്റു കലാകാരുടെ അവതരണങ്ങള്‍ ആസ്വദിക്കാനും,  സൗഹൃദവും സഹകരണവും പങ്കുവെയ്ക്കാനുമുള്ള അപൂര്‍വ അവസരമാവും ഈ കലാമേള.  

കലാകാരെ മത്സരവേദിയിലേക്ക് നയിക്കുവാനും, പ്രോത്സാഹിപ്പിക്കാനുമായി അംഗ അസോസിയേഷനുകള്‍  സജീവമായി രംഗത്തുണ്ട്.

ഇനിയും രെജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്തവര്‍ തങ്ങളുടെ അസോസിയേഷനുമായി ബന്ധപ്പെട്ട് എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഈസ്റ്റ് ആംഗ്ലിയ റീജണല്‍ ഭാരവാഹികള്‍ അറിയിച്ചു.

കലാകാരുടെ പ്രതിഭയും, ഭാവനയും, കഴിവും നിറഞ്ഞ കലയുടെ മത്സരവേദിയില്‍ മാറ്റുരക്കുവാനും കലയുടെ വര്‍ണ്ണവസന്തം ആസ്വദിക്കുവാനും ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു. 

.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

 

ജോബിന്‍ ജോര്‍ജ് - 07574674480

ജെയ്സണ്‍ ചാക്കോച്ചന്‍ - 07359477189

ഭുവനേഷ് പീതാബരന്‍ - 07862273000

സുമേഷ് അരവിന്ദാക്ഷന്‍ - 07795977571

 

Venue: 

The Swayne Park School, Sir Walter Raleigh Drive, Rayleigh, Essex,  SS6 9BZ

 

 

സാജന്‍ പടിക്കമ്യാലില്‍

(പി ആര്‍ ഒ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍)

 




കൂടുതല്‍വാര്‍ത്തകള്‍.