ലണ്ടന്‍. ലണ്ടനിലെ ടാവിസ്റ്റോക്ക് സ്‌ക്വയറില്‍ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ വെങ്കലപ്രതിമ ഇന്ത്യാവിരുദ്ധ വാക്കുകള്‍ എഴുതിയും പെയിന്റടിച്ചും വികൃതമാക്കിയ സംഭവത്തില്‍ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ വിവിധ കമ്മിറ്റികള്‍ പ്രതിഷേധിച്ചു. അക്രമികളെകണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുവാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്നുംഇത്തരം അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സുരക്ഷാ നടപടികള്‍ഉണ്ടാകണമെന്നും കേരള ചാപ്റ്ററിന്റെ നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് സുജു കെഡാനിയേല്‍ ആവശ്യപ്പെട്ടു.
മെറ്റ് പൊലീസ് സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുകയും കുറ്റവാളികളെഎത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുവാന്‍ഉടനടി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന് നല്‍കിയകത്തില്‍ സുജു കെ ഡാനിയേല്‍ ആവശ്യപ്പെട്ടു. ഗാന്ധി പ്രതിമയ്ക്ക് നേരെയുണ്ടായആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്‌കമ്മിറ്റിയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിത്രോഡയും പറഞ്ഞു. അക്രമത്തിന് പകരംസമാധാനവും വിഭജനത്തിന് പകരം സംഭാഷണവും തിരഞ്ഞെടുക്കാന്‍ ഗാന്ധിയുടെപൈതൃകം ലോകത്തോട് ആവശ്യപ്പെടുന്നതായും സാം പിത്രോഡ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ വംശജരും ഗാന്ധിയന്‍ തത്വ ങ്ങളുടെ അഭിമാനികളായ അവകാശികളും എന്നനിലയില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ ഉണ്ടായ അക്രമത്തില്‍ കുറ്റവാളികള്‍ക്കെതിരെസമഗ്രവും സുതാര്യവുമായ അന്വേഷണം അതിവേഗം ഉണ്ടാകണമെന്ന് ഇന്ത്യന്‍ ഓവര്‍സീസ്‌കോണ്‍ഗ്രസ് യുകെ നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് കമല്‍ ദലിവാള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രധാനമന്ത്രി കിയേര്‍ സ്റ്റാര്‍മര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധം രേഖപ്പെടുത്തിഅപലപിക്കണമെന്ന് ഐഒസി യുകെ നാഷനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വിക്രം ദുഹാന്‍അവശ്യപ്പെട്ടു.