
















ചില വാക്കുകള്‍ കൊണ്ട് കഥകള്‍ കൊണ്ട് മാന്ത്രികമായ സ്വാധീനങ്ങള്‍ ചെലുത്തുന്ന വ്യക്തിയാണ് മജീഷ്യന്‍ മുതുകാട്. ജീവിതത്തെ മനോഹരമായി നോക്കി കാണാനുള്ള ഊര്‍ജ്ജമാണ് അദ്ദേഹം തനിക്കു ചുറ്റുമുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുക. വലിയൊരു ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് മജീഷ്യന്‍ മുതുകാട്. കാസര്‍കോട് നൂറു കോടി രൂപ മുടക്കി വിഭിന്ന ശേഷിക്കാര്‍ക്കുള്ള അന്താരാഷ്ട്ര പരിശീലന കേന്ദ്രം നിര്‍മ്മിക്കാനുള്ള ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം. ഇതിനായി നടത്തുന്ന മെഗാ ഷോയാണ് എം ക്യൂബ് .. മാജിക്, മെലഡി ,മോട്ടിവേഷന്‍

കലാപ്രകടനങ്ങള്‍ ആസ്വദിക്കുന്നതിനൊപ്പം സമൂഹത്തിന് വലിയൊരു നന്മ കൂടി ചെയ്യാനുള്ള അവസരമാണ് ഈ ഷോയുടെ ഭാഗമാകുമ്പോള്‍ ലഭിക്കുക. യുകെ മലയാളികള്‍ അതിനാല്‍ തന്നെ വലിയ ആവേശത്തോടെയാണ് ഷോ സ്വീകരിച്ചിരിക്കുന്നത്.

രസകരവും കൗതുകകരവുമായ ഷോയുമായി മുതുകാടും 'പാലാ പള്ളി തിരുപ്പള്ളി' എന്ന ഒരൊറ്റ ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന അതുല്‍ നറുകര, മഞ്ച് സ്റ്റാര്‍, സരിഗമപഥനിസ തുടങ്ങിയ ടെലിവിഷന്‍ ഷോയിലൂടെ ശ്രദ്ധേയയായി സിനിമയിലെത്തിയ ശ്വേതാ അശോകിനോടൊപ്പം തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി ഒട്ടേറെ പ്രശസ്ത ഗാനങ്ങളുടെ കവര്‍ വേര്‍ഷന്‍ വയലിന്‍ ഒരുക്കി സംഗീതപ്രേമികളുടെ മനം കവര്‍ന്ന വിഷ്ണു അശോകും വേദിയിലെത്തി. മാസ്മരീക പ്രകടനങ്ങളോടെ വേദിയെ കീഴടക്കിയാണ് ഇവര്‍ വേദിവിട്ടത്.

എഡിന്‍ബറോ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍, ലിവിങ്ടണ്‍ മലയാളി കമ്യൂണിറ്റി, സണ്‍റസ് സ്‌കോട് ലന്‍ഡ് മലയാളി അസോസിയേഷന്‍, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് തുടങ്ങി വിവിധ സംഘടനകള്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

സ്വതശിദ്ധയില്‍ കാസര്‍കോട് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞ മുതുകാട് മാജിക്കിലൂടെ ഏവരേയും അത്ഭുതപ്പെടുത്തി. നിറഞ്ഞ കൈയ്യടിയോടെയാണ് ഏവരും പരിപാടികള്‍ സ്വീകരിച്ചത്.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ഈ മികച്ച കലാവിരുന്നിന്റെ പ്രമുഖ സ്‌പോണ്‍സറായിരുന്നു.