CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 35 Minutes 20 Seconds Ago
Breaking Now

യുഎസിന്റെ ഭാഗത്തുനിന്നും ഇനിയുണ്ടാകുന്ന ഏതൊരു നീക്കത്തിനും ശക്തമായ മറുപടി നല്‍കും ; ഇറാന്‍

നയതന്ത്ര ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് മേഖലയില്‍ വീണ്ടും സംഘര്‍ഷം കടുക്കുന്നത്.

അമേരിക്കന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇറാന്‍. യുഎസിന്റെ ഭാഗത്തുനിന്നും ഇനിയുണ്ടാകുന്ന ഏതൊരു നീക്കത്തിനും ശക്തമായ മറുപടി നല്‍കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് മേഖലയില്‍ വീണ്ടും സംഘര്‍ഷം കടുക്കുന്നത്.

ഇറാന്റെ തെക്കന്‍ പ്രവിശ്യയായ ഹോര്‍മോസ്ഗാനില്‍ യുഎസ് സൈന്യം വെടിനിര്‍ത്തല്‍ ലംഘനം നടത്തിയതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. 'വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനുശേഷവും നിയമവിരുദ്ധവും നീതീകരിക്കാനാകാത്തതുമായ നടപടികള്‍ തുടരുന്ന യുഎസ് ഭീകരസൈന്യം, കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഹോര്‍മോസ്ഗാന്‍ മേഖലയില്‍ വലിയ തോതില്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയിട്ടുണ്ട്. ഏതൊരു ആക്രമണത്തിനും രാജ്യം കൃത്യമായ മറുപടി നല്‍കും. സ്വന്തം ഭൂപ്രദേശം സംരക്ഷിക്കുന്നതില്‍ നിന്ന് ഒരടി പോലും പിന്നോട്ട് പോകില്ല,' വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന ഇറാന്‍ പ്രതിനിധി സംഘം ഖത്തറിലുള്ളപ്പോഴാണ് സംഭവം.

തെക്കന്‍ ഇറാനിലെ മിസൈല്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായും പേര്‍ഷ്യന്‍ ഗള്‍ഫില്‍ ലാന്‍ഡ് മൈനുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ച ബോട്ടുകളെ ലക്ഷ്യമിട്ടതായും തിങ്കളാഴ്ച യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ച യുഎസിന്റെ എംക്യു-9 ഡ്രോണ്‍ വെടിവെച്ചിട്ടതായി ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ്‌സ് വ്യക്തമാക്കിയത്. 

 




കൂടുതല്‍വാര്‍ത്തകള്‍.