നദിയില്‍ വീണയാളെ രക്ഷിക്കാന്‍ വെള്ളത്തില്‍ ചാടിയ മലയാളി യുവാവ് മരിച്ചു. പുത്തങ്കാവ് സുമിത്ത് ജേക്കബ് അലക്‌സ് (32) ആണ് മരിച്ചത്. സുമിത്ത് രക്ഷിക്കാന്‍ ശ്രിച്ച റോബര്‍ട്ട് ജോണും (47) മരിച്ചു. ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. സുമിത്തിന്റെ വിവാഹം കഴിഞ്ഞിട്ട് 9 മാസം മാത്രമേ ആയിട്ടുള്ളൂ.
ബുധനാഴ്ച സുമിത്ത് ഭാര്യ ജാന റേച്ചല്‍ എബ്രഹാമും ജാനയുടെ മാതാപിതാക്കലുമായി സമീപത്തെ ബ്ലാക്ക് റിവറില്‍ ചെറുബോട്ടില്‍ പോയപ്പോഴാണ് സംഭവം. മറ്റൊരു ബോട്ടിന്റെ തിരയില്‍ മറിഞ്ഞ ഡിങ്കിയില്‍ നിന്ന് വെള്ളത്തില്‍ വീണ ലെവാന്‍ഡോസ്‌കിയെ രക്ഷിക്കാന്‍ സുമിത്ത് വെള്ളത്തിലേക്ക് ചാടുകയായിരുന്നു. എന്നാല്‍ തണുപ്പേറെയുള്ള വെള്ളത്തില്‍ ചാടിയ സുമിത്തും അപകടത്തില്‍പെടുകയായിരുന്നു. ലൈഫ് വെസ്റ്റ് രണ്ടുപേരും ധരിച്ചിരുന്നില്ല. രാത്രിയോടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
പുത്തങ്കാവ് ഏഴിതുഴത്തില്‍ ചാക്കോ അലക്‌സിന്റെയും കുഞ്ഞുമോളുടേയും പുത്രനാണ് ബിസിനസ് മാനേജറായ സുമിത്ത്. മിഷിഗണില്‍ ക്ലിന്റണ്‍ ടൗണ്‍ഷിപ്പിലാണ് സുമിത്തിന്റെ കുടുംബം താമസിക്കുന്നത് .