CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 58 Minutes 10 Seconds Ago
Breaking Now

വെജ് സ്പ്രിങ് റോള്‍ ആസ്വദിക്കാം..

ചേരുവകള്‍...

കാബ്ബേജ്                           അര കപ്പ് 

ക്യാരറ്റ്                             കാല്‍ കപ്പ് 

ക്യാപ്‌സിക്കം                    അര കപ്പ് 

ഉപ്പ്                                 ആവശ്യത്തിന്

സോയ സോസ്             അര ടേബിള്‍സ്പൂണ്‍ 

കുരുമുളക് പൊടി          കാല്‍ ടീസ്പൂണ്‍ 

സവാള                          1 എണ്ണം

എണ്ണ                             ആവശ്യത്തിന് 

സ്പ്രിങ് റോള്‍ ലീവ്‌സ്   10 എണ്ണം

തയ്യാറാക്കുന്ന വിധം...

ആദ്യം പച്ചക്കറികള്‍ എല്ലാം വളരെ നേര്‍ത്ത നീളത്തില്‍ അരിയണം.

ചട്ടിയില്‍ എണ്ണ ചൂടാക്കിയ ശേഷം പച്ചക്കറികള്‍ എല്ലാം വഴറ്റാം. ഇനി സോയ സോസും ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് കൊടുക്കാം. ഒന്ന് വഴറ്റിയെടുക്കാം .

ഇനി ഓരോ ലീഫില്‍ കുറച്ച് കുറച്ച് ഭാഗം വച്ചു രണ്ട് സൈഡും ഉള്ളിലേക്ക് മടക്കി പിന്നെ മൊത്തത്തില്‍ ചുരുട്ടി ഒട്ടിച്ചു എടുക്കാം. 

മടക്കുമ്പോള്‍ വെള്ളം തൊട്ടു സൈഡ്  ഒട്ടിക്കാന്‍ മറക്കരുത്.

ഇനി എണ്ണയില്‍ വറുത്തെടുക്കാം . നല്ല ക്രിസ്പി സ്പ്രിങ് റോള്‍സ് തയ്യാറായി....